"ബ്രോ ​ഡാ​ഡി ഒ​രു ചെ​റി​യ സി​നി​മ​യാ​ണ്': മ്..​മ്.. കേ​ട്ടി​രി​ക്ക്​ണൂ​ എ​ന്ന് ആ​രാ​ധ​ക​ർ
Wednesday, June 23, 2021 2:13 AM IST
ആ​ദ്യ ഇ​ന്‍​സ്റ്റ​ഗ്രാം ലൈ​വു​മാ​യി പൃ​ഥ്വി​രാ​ജ്. ത​ന്‍റെ ആ​ദ്യ ഡ​യ​റ​ക്റ്റ് ഒ​ടി​ടി റി​ലീ​സ് ആ​യ "കോ​ള്‍​ഡ് കേ​സ്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​നു​വേ​ണ്ടി​യാ​ണ് പൃ​ഥ്വി ലൈ​വി​ൽ എ​ത്തി​യ​ത്. പൃ​ഥ്വി‌​രാ​ജി​നൊ​പ്പം അ​ദി​തി ബാ​ല​നും ആ​ര്യ​യും ഉ​ണ്ടാ​യി​രു​ന്നു.

താ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന് വേ​ണ്ടി​യാ​ണ് താ​രം ലൈ​വി​ൽ എ​ത്തി​യ​തെ​ങ്കി​ലും ആ​രാ​ധ​ക​ർ​ക്കെ​ല്ലാം അ​റി​യേ​ണ്ട​ത് സം​വി​ധാ​നം ചെ​യ്യാ​ൻ പോ​കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്രം ബ്രോ ​ഡാ​ഡി​യെ​ക്കു​റി​ച്ചാ​യി​രു​ന്നു. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ച്ച് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

"ഞാ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു ഫ​ണ്‍-​ഫാ​മി​ലി ഫി​ലിം, അ​ത്ര​യേ​യു​ള്ളൂ' എ​ന്നാ​യി​രു​ന്നു പൃ​ഥ്വി സി​നി​മ​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. "മ് ​മ് കേ​ട്ടി​രി​ക്ക​ണൂ' എ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​ന്‍റെ പ്ര​തി​ക​ര​ണം. ഇ​തി​ന് ചി​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പൃ​ഥ്വി​യു​ടെ പ്ര​തി​ക​ര​ണം. "സ​ത്യ​മാ​യി​ട്ടും ഒ​രു ചെ​റി​യ സി​നി​മ​യാ​ണ് ബ്രോ ​ഡാ​ഡി. ഇ​പ്പോ​ഴ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ളി​ലൊ​ക്കെ നി​ന്നു​കൊ​ണ്ട് ഷൂ​ട്ട് ചെ​യ്യാ​ന്‍ പ​റ്റു​ന്ന ഒ​രു സി​നി​മ​യാ​ണ് അ​ത്'- പൃ​ഥ്വി പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​സ​ന്ധി പൂ​ര്‍​ണ​മാ​യും അ​വ​സാ​നി​ച്ചാ​ല്‍ മാ​ത്രം തു​ട​ങ്ങാ​നാ​വു​ന്ന ചി​ത്ര​മാ​ണ് "എ​മ്പു​രാ​ന്‍' എ​ന്നും പൃ​ഥ്വി​യു​ടെ ആ​രാ​ധ​കു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കി. "എ​മ്പു​രാ​ന്‍ സി​നി​മ​യു​ടെ ജോ​ലി​ക​ള്‍ തു​ട​ങ്ങാ​ന്‍ ത​ന്നെ എ​ല്ലാം തു​റ​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്ത​ണം. ലൊ​ക്കേ​ഷ​നൊ​ക്കെ കാ​ണാ​ന്‍ പോ​വു​ന്ന​തി​നു​ത​ന്നെ യാ​ത്രാ​വി​ല​ക്കു​ക​ളൊ​ക്കെ മാ​റേ​ണ്ട​തു​ണ്ട്. അ​തി​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​ണ്' - പൃ​ഥ്വി പ​റ​ഞ്ഞു.

കോ​ള്‍​ഡ് കേ​സി​ൽ എ​സി​പി സ​ത്യ​ജി​ത്ത് എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് പൃ​ഥ്വി​രാ​ജ് എ​ത്തു​ന്ന​ത്. പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ത​നു ബാ​ല​ക് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ആ​ന്‍റോ ജോ​സ​ഫ്, ജോ​മോ​ന്‍ ടി. ​ജോ​ണ്‍, ഷ​മീ​ര്‍ മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ശ്രീ​നാ​ഥ് വി. ​നാ​ഥി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.