ആനന്ദം എന്ന ചിത്രത്തിന് ശേഷം ഗണേശ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂക്കാലം. നൂറ് വയസുള്ള ദമ്പതിമാരുടെ കഥയാണ് പൂക്കാലം പറയുന്നത്. ഒരിടത്തരം കുടുംബത്തിലെ ഇട്ടൂപ്പും കൊച്ചുത്രേസ്യാമ്മയുടെയും ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.
വിജയ രാഘവനും കെപിഎസി ലീലയുമാണ് ഇട്ടൂപ്പിനെയും കൊച്ചു ത്രേസ്യാമ്മയെയും അവതരിപ്പിക്കുന്നത്.
ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്നം, ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷന് മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്റ്റോ സുരേഷ് തുടങ്ങിയവർക്കൊപ്പം കാവ്യ, നവ്യ, അമൽ, കമൽ എന്നീ പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു.
സിഎൻസി സിനിമാസ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ വിനോദ് ഷൊര്‍ണൂര്‍, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ നിർവഹിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.