ആ​ശാ പ​രേ​ഖി​ന് ഫാ​ൽ​ക്കെ പു​ര​സ്കാ​രം
Tuesday, September 27, 2022 1:24 PM IST
മു​തി​ര്‍​ന്ന ബോ​ളി​വു​ഡ് ന​ടി ആ​ശാ പ​രേ​ഖി​ന് ദാ​ദാ സാ​ഹി​ബ് ഫാ​ല്‍​ക്കെ പു​ര​സ്‌​കാ​രം. ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ള്‍​ക്കാ​ണ് പു​ര​സ്‌​കാ​രം. പ​ത്ത് ല​ക്ഷം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു സ​മ്മാ​നി​ക്കും.

ഹം ​സാ​യാ, ല​വ് ഇ​ന്‍ ടോ​ക്കി​യോ, സി​ദ്ദി,ക​ന്യാ​ദാ​ന്‍, ഗു​ന്‍​ഘ​ട്ട്, ജ​ബ് പ്യാ​ര്‍ കി​സീ സേ ​ഹോ​താ ഹേ, ​ദോ ബ​ദ​ന്‍, ചി​രാ​ഗ് തു​ട​ങ്ങി​യ​വാ​ണ് പ്ര​ധാ​ന സി​നി​മ​ക​ള്‍. സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് അ​ധ്യ​ക്ഷ​യാ​യ ആ​ദ്യ​വ​നി​ത​യാ​ണ് ആ​ശാ പ​രേ​ഖ്.

ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര​ത്തി​ന്‍റെ പി​താ​വാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ദാ​ദാ​സാ​ഹി​ബ് ഫാ​ല്‍​ക്കെ​യു​ടെ പേ​രി​ൽ 1969 മു​ത​ലാ​ണ് ഈ ​പു​ര​സ്‌​കാ​രം ന​ല്കി​ത്തു​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.