ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യ്‌​ക്കൊ​പ്പ​മു​ള്ള ചി​ത്ര​വു​മാ​യി ഊ​ര്‍​മ്മി​ള ഉ​ണ്ണി
Wednesday, August 3, 2022 12:34 PM IST
മ​ല​യാ​ള സി​നി​മ​യു​ടെ അ​മ്മ​യാ​ണ് ക​വി​യൂ​ര്‍ പൊ​ന്ന​മ്മ. എ​ല്ലാ മു​ന്‍ നി​ര ന​ടി-നട​ന്‍​​മാ​രു​ടെ​യും അ​മ്മ​വേ​ഷ​ങ്ങ​ള്‍ ഇ​തി​ലും ഭം​ഗി​യാ​യി മ​ല​യാ​ള​സി​നി​മ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​വ​ര്‍ കു​റ​വാ​യി​രി​ക്കും. ഇ​പ്പോ​ള്‍ ന​ടി ഊ​ര്‍​മ്മി​ള ഉ​ണ്ണി ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യെ കാ​ണാ​ന്‍ പോ​യ ചി​ത്ര​മാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കു​റ​ച്ചു​കാ​ല​മാ​യി സി​നി​മ​യി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്കു​ന്ന താ​ര​ത്തെ നേ​രി​ല്‍ കാ​ണാ​ന്‍ പോ​യ സ​ന്തോ​ഷ​വും ഊ​ര്‍​മ്മി​ള കു​റി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് താ​രം ചി​ത്രം സ​ഹി​തം പ​ങ്കു​വ​ച്ച​ത്.പ്രി​യ​പ്പെ​ട്ട പൊ​ന്ന​മ്മ​ചേ​ച്ചി​യെ കാ​ണാ​ന്‍ പോ​യി. പ​ഴ​യ ചി​രി​യും, സ്‌​നേ​ഹ​വും ഒ​ക്കെ​യു​ണ്ട് എ​ന്നാ​ണ് താ​രം ചി​ത്ര​ത്തി​നൊ​പ്പം കു​റി​ച്ച​ത്.



നാ​ട​ക​ത്തി​ല്‍ നി​ന്നും സി​നി​മ​യി​ലേ​ക്കെ​ത്തി​യ ക​വി​യൂ​ര്‍ പൊ​ന്ന​മ്മ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട നായികയാണ്. തോ​പ്പി​ല്‍ ഭാ​സി​യു​ടെ മൂ​ല​ന​ട​നം എ​ന്ന നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ് പൊന്നമ്മ ​അഭി​ന​യ​രം​ഗ​ത്തേ​യ്ക്കെത്തുന്നത്. 20-ാം വ​യ​സി​ല്‍ തൊ​മ്മന്‍റെ മ​ക്ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ സ​ത്യന്‍റെ​യും മ​ധു​വി​ന്‍റെയും അ​മ്മ​യാ​യി വേ​ഷ​മി​ടാ​നു​ള്ള ധൈ​ര്യം കാ​ണി​ച്ച ന​ടി​യാ​ണ് ക​വി​യൂ​ര്‍ പൊ​ന്ന​മ്മ.

നാ​ലു​ത​വ​ണ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള അ​വാ​ര്‍​ഡും താ​രം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​അ​മ്മ​യെ മ​ല​യാ​ളി​ക​ള്‍ എ​ന്നും സ്‌​നേ​ഹി​ക്കു​ന്നു​ണ്ട് എ​ന്നും ചി​ത്രം പ​ങ്കു​വ​ച്ച ഊ​ര്‍​മ്മി​ള ഉ​ണ്ണി​ക്ക് ന​ന്ദി തു​ട​ങ്ങി നി​ര​വ​ധി ക​മന്‍റു​ക​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.