സു​രാ​ജി​ന്‍റെ ചി​ത്ര​ത്തി​ന് ഹി​ഗ്വി​റ്റ എ​ന്ന പേ​ര്; ദു:​ഖ​ക​ര​മെ​ന്ന് എ​ൻ.​എ​സ്. മാ​ധ​വ​ൻ
Wednesday, November 30, 2022 10:25 AM IST
സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും ധ്യ‌ാ​ൻ ശ്രീ​നി​വാ​സ​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ന് ഹി​ഗ്വി​റ്റ എ​ന്നു പേ​രി​ട്ട​തി​ൽ അ​മ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി എ​ഴു​ത്തു​കാ​ര​ൻ എ​ൻ.​എ​സ്. മാ​ധ​വ​ൻ. ഇദ്ദേഹം എഴുതിയ പ്രശ്സതമായ ക​ഥ​യാ​ണ് ഹി​ഗ്വി​റ്റ.

ഒ​രു ഭാ​ഷ​യി​ലെ​യും ഒ​രു എ​ഴു​ത്തു​കാ​ര​നും എ​ന്‍റെ​യ​ത്ര ക്ഷ​മി​ച്ചി​രി​ക്കി​ല്ല. എ​ഴു​ത്തു​കാ​ര​ന്‍ എ​ന്ന നി​ല​യി​ല്‍ എ​നി​ക്ക് ഇ​ത്ര​യേ പ​റ​യാ​നു​ള്ളൂ, ഇ​ത് ദുഃ​ഖ​ക​ര​മാ​ണ് എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു വ​ന്ന​തി​ന് പി​ന്നാ​ലെ എ​ൻ.​എ​സ്. മാ​ധ​വ​ൻ ട്വീ​റ്റ് ചെ​യ്ത​ത്.

ഹി​ഗ്വി​റ്റ എ​ന്ന പേ​രി​ൽ ഒ​രു സി​നി​മ പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ ത​ന്‍റെ പ്ര​ശ​സ്ത​മാ​യ ക​ഥ​യു​ടെ പേ​രി​നു മേ​ല്‍ ത​നി​ക്ക് യാ​തൊ​രു അ​വ​കാ​ശ​വും ഇ​ല്ലാ​തെ പോ​കു​ന്ന​തി​ലു​ള്ള ദുഃ​ഖ​മാ​ണ് എ​ന്‍.​എ​സ്. മാ​ധ​വ​ൻ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.



‘‘മ​ല​യാ​ള സി​നി​മ എ​ക്കാ​ല​വും എ​ഴു​ത്തു​കാ​രെ സ്‌​നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും മാ​ത്ര​മേ ചെ​യ്തി​ട്ടു​ള്ളൂ. അ​നേ​കം ത​ല​മു​റ​ക​ള്‍ അ​വ​രു​ടെ സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ പ​ഠി​ച്ച എ​ന്‍റെ ക​ഥ​യു​ടെ ത​ല​ക്കെ​ട്ടി​ൽ എ​നി​ക്കു​ള്ള അ​വ​കാ​ശം മ​റി​ക​ട​ന്നു​കൊ​ണ്ട് ഒ​രു സി​നി​മ ഇ​റ​ങ്ങു​ന്നു. ഒ​രു ഭാ​ഷ​യി​ലെ ഒ​രു എ​ഴു​ത്തു​കാ​ര​നും എ​ന്‍റെ​യ​ത്ര ക്ഷ​മി​ച്ചി​രി​ക്കി​ല്ല.​എ​ഴു​ത്തു​കാ​ര​ന്‍ എ​ന്ന നി​ല​യി​ല്‍ എ​നി​ക്ക് ഇ​ത്ര​യേ പ​റ​യാ​നു​ള്ളൂ, ഇ​ത് ദുഃ​ഖ​ക​ര​മാ​ണ്.;’ എ​ൻ.​എ​സ്. മാ​ധ​വ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.




ഹേ​മ​ന്ത് ജി.​നാ​യ​രാ​ണ് ഹി​ഗ്വി​റ്റ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ലെ ഫു​ട്‌​ബോ​ള്‍ പ്രേ​മി​യാ​യ ഒ​രു ഇ​ട​തു​പ​ക്ഷ യു​വാ​വി​ന് ഇ​ട​തു നേ​താ​വി​ന്‍റെ ഗ​ണ്‍​മാ​നാ​യി നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍ ഗ​ണ്‍​മാ​നാ​യും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് നേ​താ​വാ​യും വേ​ഷ​മി​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.