"ഇ​തും കൂ​ടി​യേ ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ'; സി​നി​മാ​നി​യ​മ ക​ര​ടി​നെ​തി​രെ മു​ര​ളി ഗോ​പി
Monday, June 21, 2021 1:43 AM IST
കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ സി​നി​മാ​നി​യ​മ ക​ര​ടി​നെ​തി​രെ പ്ര​തി​ക​രി​ച്ച് ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ മു​ര​ളി ഗോ​പി.​ബ​ലേ ഭേ​ഷ്! ഇ​നി ഇ​തും കൂ​ടി​യേ ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ​വെ​ന്നാ​യി​രു​ന്നു മു​ര​ളി ഗോ​പി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. ‘സേ ​നോ ടു‘ ​സെ​ന്‍​സ​ര്‍​ഷി​പ്പ് എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ ആ​യി​രു​ന്നു മു​ര​ളി ഗോ​പി​യു​ടെ പ്ര​തി​ക​ര​ണം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രാ​ജ്യ​ത്തെ സി​നി​മാ​നി​യ​മ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തി​ന് കേ​ന്ദ്രം തീ​രു​മാ​നി​ച്ച​ത്. കേ​ന്ദ്ര​സ‍​ർ​ക്കാ​രി​ന് സി​നി​മ​ക​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്താ​ന്‍ അ​ധി​കാ​രം ന​ല്‍​കു​ന്ന​താ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തി​റ​ക്കി​യ ക​ര​ട് ബി​ല്‍. സി​നി​മ​ക്ക് സെ​ന്‍​സ​ര്‍ ബോ​ർ​ഡ് പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​കി​യാ​ലും സ​ര്‍​ക്കാ​രി​ന് ആ​വ​ശ്യ​മെ​ങ്കി​ല്‍ സി​നി​മ വീ​ണ്ടും പ​രി​ശോ​ധി​ക്കാ​ന്‍ ബി​ല്ലി​ലൂ​ടെ അ​ധി​കാ​രം ല​ഭി​ക്കും.

ച​ട്ട വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും ക​ണ്ടെ​ത്തി​യാ​ല്‍ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ‍് പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ല്‍​കി​യാ​ലും അ​ത് റ​ദ്ദാ​ക്കാ​ന്‍ സ​ർ​ക്കാ​രി​ന് സാ​ധി​ക്കും. ക​ര​ടി​ന്‍​മേ​ല്‍ സ‍​ർ​ക്കാ​ര്‍ ജ​നാ​ഭി​പ്രാ​യം തേ​ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.