സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ ചി​ത്രം "ച​തു​രം' മോ​ഷ​ന്‍ പോ​സ്റ്റ​ര്‍
Saturday, August 6, 2022 11:26 AM IST
സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ച​തു​ര​ത്തി​ന്‍റെ മോ​ഷ​ന്‍ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കി. സ്വാ​സി​ക വി​ജ​യ്, റോ​ഷ​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത് ഗ്രീ​ന്‍​വി​ച് എ​ന്‍റർ​ടെ​യ്ന്‍​മെ​ന്‍റി​ന്‍റെ​യും, യെ​ല്ലോ ബേ​ര്‍​ഡ് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ​യും ബാ​ന​റി​ല്‍ വി​നീ​ത അ​ജി​ത്, ജോ​ര്‍​ജ് സാ​ന്‍റി​യാ​ഗോ, ജം​നേ​ഷ് ത​യ്യി​ല്‍, സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ്.

അ​ല​ന്‍​സി​യ​ര്‍ ലോ​പെ​സ്, ശാ​ന്തി ബാ​ല​ച​ന്ദ്ര​ന്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​നും വി​നോ​യ് തോ​മ​സും ചേ​ര്‍​ന്നാ​ണ്. പ്ര​തീ​ഷ് വ​ര്‍​മ്മ ഛായ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. പ്ര​ശാ​ന്ത് പി​ള്ള സം​ഗീ​ത​വും ദീ​പു ജോ​സ​ഫ് എ​ഡി​റ്റിം​ഗും നി​ര്‍​വ​ഹി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.