സു​ചി​ക്കൊപ്പം മോ​ഹ​ൻ​ലാ​ൽ; സു​ലു​വി​നൊ​പ്പം മ​മ്മൂ​ട്ടി; ഒറ്റ ഫ്രെ​യി​മി​ൽ ഭാ​ര്യ​മാ​ർ​ക്കൊ​പ്പം താ​ര​രാ​ജ​ക്ക​ൻ​മാ​ർ
Tuesday, June 6, 2023 3:55 PM IST
കു​ടും​ബ​സ​മേ​തം ഒ​ന്നി​ച്ചൊ​രു ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​ന്ന മ​ല​യാ​ള​ത്തി​ന്‍റെ താ​ര​രാ​ജാ​ക്ക​ന്മാ​രാ​യ മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.



മ​മ്മൂ​ട്ടി​യു​ടെ ഭാ​ര്യ സു​ൽ​ഫ​ത്തും മോ​ഹ​ൻ​ലാ​ലി​ന്‍റെ പ​ത്നി സു​ചി​ത്ര​യും ചി​ത്ര​ത്തി​ലു​ണ്ട്. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ.​യൂ​സ​ഫ​ലി​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​ണ് താ​ര​കു​ടും​ബം ഒ​ന്നി​ച്ചെ​ത്തി​യ​ത്.



ഒ​രു​മി​ച്ചു​ള്ള കു​ടും​ബ ചി​ത്രം വൈ​റ​ലാ​യ​തോ​ടെ, 35 വ​ർ​ഷം മു​മ്പ് മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും സു​ചി​ത്ര​യു​ടെ​യും വി​വാ​ഹ​ത്തി​നെ​ത്തി​യ മ​മ്മൂ​ട്ടി​യു​ടെ​യും സു​ല്‍​ഫ​ത്തി​ന്‍റെ​യും ഒ​രു ചി​ത്ര​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.



പ്ര​ശ​സ്ത സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ ജ​യ​പ്ര​കാ​ശ് പ​യ്യ​ന്നൂ​രാ​ണ് ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.



‘‘മ​മ്മു​ക്ക​യും ലാ​ലേ​ട്ട​നും ഒ​ന്നി​ച്ചു​ള്ള ഒ​രു ഫോ​ട്ടോ എ​ടു​ക്കാ​നു​ള്ള അ​വ​സ​രം വീ​ണ്ടും ല​ഭി​ച്ചു എ​നി​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം അ​ബു​ദാ​ബി​യി​ൽ ന​ട​ന്ന യൂ​സ​ഫ​ലി​ക്ക​യു​ടെ സ​ഹോ​ദ​ര​ൻ അ​ഷ​റ​ഫ​ലി​ക്ക​യു​ടെ മ​ക​ളു​ടെ നി​ക്കാ​ഹി​നു വ​ന്ന​പ്പോ​ൾ, സൂ​പ്പ​ർ താ​ര​ങ്ങ​ളെ​യും കു​ടും​ബ​ത്തെ​യും ഒ​ന്നി​ച്ച് ഒ​രു ഫോ​ട്ടോ എ​ടു​ക്കാ​നു​ള്ള ആ​ഗ്ര​ഹം പ​റ​ഞ്ഞ​പ്പോ​ൾ മ​മ്മു​ക്ക​യും ലാ​ലേ​ട്ട​നും എ​ന്‍റെ ക്യാ​മ​റ​യ്ക്കു മു​ന്നി​ൽ നി​ന്നു ത​ന്നു. താ​ങ്ക്സ് മ​മ്മു​ക്ക, ലാ​ലേ​ട്ടാ.’’–​ജ​യ​പ്ര​കാ​ശ് കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.