നി​ങ്ങ​ളാ​ണ് യ​ഥാ​ര്‍​ഥ സൂ​പ്പ​ര്‍ സ്റ്റാ​ര്‍: ശ്രീ​ല​ങ്ക​യി​ല്‍ നി​ന്നും മ​മ്മൂ​ട്ടി​യോട് ജ​യസൂ​ര്യ
Wednesday, August 17, 2022 9:18 AM IST
ശ്രീ​ല​ങ്ക സ​ന്ദ​ര്‍​ശി​ച്ച മ​മ്മൂ​ട്ടി​യു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് ക്രി​ക്ക​റ്റ് താ​രം സ​ന​ത് ജ​യ​സൂ​ര്യ. എം.​ടി.​വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ തി​ര​ക്ക​ഥ​യി​ല്‍ ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യാ​ണ് താ​രം ശ്രീ​ല​ങ്ക​യി​ലെ​ത്തി​യ​ത്.

തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​യാ​യ ജ​യ​സൂ​ര്യ​ക്കൊ​യ്പ്പം സ​മ​യം ച​ല​വി​ടാ​ന്‍ മ​മ്മൂ​ട്ടി എ​ത്തി​യ​ത്. ശ്രീ​ല​ങ്ക​ന്‍ ടൂ​റി​സ​ത്തി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍ കൂ​ടി​യാ​ണ് ജ​യ​സൂ​ര്യ. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് താ​രം സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്.

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ന​ട​ന്‍ മ​മ്മൂ​ട്ടി​യെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് ഒ​രു ബ​ഹു​മ​തി​യാ​യി കാ​ണു​ന്നു. നി​ങ്ങ​ള്‍ യ​ഥാ​ര്‍​ഥ സൂ​പ്പ​ര്‍ സ്റ്റാ​റാ​ണ്. ശ്രീ​ല​ങ്ക​യി​ല്‍ വ​ന്ന​തി​ന് ന​ന്ദി. എ​ല്ലാ​വ​രെ​യും ശ്രീ​ല​ങ്ക കാ​ണാ​നും ആ​സ്വാ​ദി​ക്കാ​നും സ്വാ​ഗ​തം ചെ​യ്യു​ന്നു. ജ​യ​സൂ​ര്യ കു​റി​ച്ചു.



ശ്രീ​ല​ങ്ക​ന്‍ പ്ര​ധാ​ന​മ​ന്ത്രി ദി​നേ​ശ് ഗു​ണ​വ​ര്‍​ധ​നു​മാ​യി മ​മ്മൂ​ട്ടി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും.​സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷം ശ്രീ​ല​ങ്ക​യെ മു​ഴു​വ​നാ​യും ബാ​ധി​ച്ചി​രു​ന്നു. ടൂ​റി​സം വി​നോ​ദ​ത്തെ​യും വ​ള​രെ സാ​ര​മാ​യി ഇ​ത് ബാ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.