വ​ഴി​യി​ൽ ത​ട​ഞ്ഞ പോ​ലീ​സു​കാ​ർ പോ​ലും ചോ​ദി​ച്ച​ത് ഗോ​ൾ​ഡ് എ​ന്നെ​ത്തു​മെ​ന്നാ​ണ്; ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ; വീ​ഡി​യോ
Monday, November 28, 2022 1:41 PM IST
വ​ഴി​യി​ൽ കൈ​കാ​ണി​ച്ചു നി​ർ​ത്തി​യ പോ​ലീ​സു​കാ​ർ പോ​ലും ചോ​ദി​ച്ച​ത് ഗോ​ൾ​ഡ് റി​ലീ​സ് ചെ​യ്യു​ന്ന​ത് എ​പ്പോ​ഴാ​ണ് എ​ന്ന ചോ​ദ്യ​മാ​ണെ​ന്ന് നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ. ക​ടു​വ സി​നി​മ​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ലാ​ണ് ലി​സ്റ്റി​ൻ ര​സ​ക​ര​മാ​യ സം​ഭ​വം ഓ​ർ​ത്തെ​ടു​ത്ത​ത്.

ഒ​രു ചി​ത്ര​ത്തി​ന്‍റെ സ​ക്സ​സ് സെ​ലി​ബ്ര​ഷ​ൻ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ സ്റ്റേ​ഡി​യ​ത്തി​ന​ടു​ത്ത് വ​ച്ച് പോ​ലീ​സു​കാ​ർ വ​ണ്ടി നി​ർ​ത്തി​ച്ചു. ബു​ക്കും പേ​പ്പ​റും ആ​വ​ശ്യ​പ്പെ​ട്ടു. ഡ്രൈ​വ​റി​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​ന്ന് താ​ൻ ത​ന്നെ​യാ​ണ് വ​ണ്ടി ഓ​ടി​ച്ച​ത്.



മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ചോ​ദി​ച്ചു. ഞാ​ൻ മ​ദ്യ​പി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ബു​ക്കും പേ​പ്പ​റും ഞാ​ൻ നോ​ക്കി​യി​ട്ട് ക​ണ്ടി​ല്ല. വ​ണ്ടി സ്റ്റേ​ഷ​നി​ലേ​ക്ക് എ​ടു​ത്തോ​ളാ​ൻ പോ​ലീ​സ് പ​റ​ഞ്ഞു. അ​പ്പോ​ൾ അ​വ​ർ എ​ന്‍റെ പേ​ര് ചോ​ദി​ച്ചു. ഞാ​ൻ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നെ​ന്ന് പ​റ​ഞ്ഞു.​അ​പ്പോ​ൾ അ​വ​ർ പ​റ​ഞ്ഞ​താ​ണ് ഏ​റെ ര​സ​ക​രം.

പൃ​ഥ്വി​രാ​ജി​ന്‍റെ പാ​ര്‍​ട്ണ​ര്‍ ആ​യ പ്രൊ​ഡ്യൂ​സ​ർ അ​ല്ലേ, ഗോ​ള്‍​ഡ് എ​ന്നാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത് എ​ന്നു ചോ​ദി​ച്ചു. നി​ങ്ങ​ൾ എ​ന്നെ ഇ​വി​ടെ​നി​ന്നു റി​ലീ​സ് ചെ​യ്തി​ട്ട് വേ​ണം ഗോ​ൾ​ഡ് റി​ലീ​സ് ചെ​യ്യാ​നെ​ന്നു ഞാ​നും പ​റ​ഞ്ഞു.

‘പ്രേ​മ’​ത്തി​ന് ശേ​ഷം അ​ല്‍​ഫോ​ൻ​സ് പു​ത്ര​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ‘ഗോ​ള്‍​ഡി’​നാ​യി ഏ​റെ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജും ന​യ​ന്‍​താ​ര​യും ആ​ദ്യ​മാ​യി ഒ​ന്നി​ച്ചെ​ത്തു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും ‘ഗോ​ൾ​ഡി’​നു​ണ്ട്.

സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് പ​ല​ത​വ​ണ റി​ലീ​സ് മാ​റ്റി വ​ച്ചി​രു​ന്ന ചി​ത്രം ഡി​സം​ബ​ര്‍ ഒ​ന്നി​ന് ത​ന്നെ റി​ലീ​സ് ചെ​യ്യു​മെ​ന്ന് ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ൻ അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ര​വ​ധി വി​ജ​യ​ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്‌​ഷ​ൻ​സ്– മാ​ജി​ക് ഫ്രെ​യിം​സ് കൂ​ട്ടാ​യ്മ​യാ​ണ് ഗോ​ൾ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.