"എ​നി​ക്ക് കോ​വി​ഡ് ഇ​ല്ല, വ്യാ​ജ വാ​ർ​ത്ത പ​ങ്കി​ട​രു​ത്’
Thursday, January 14, 2021 6:50 PM IST
ബ്രി​ട്ട​നി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ സിനിമ താ​രം ലെ​ന​യ്ക്ക് കോ​വി​ഡാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് താ​രം ത​ന്നെ രം​ഗ​ത്ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ലെ​ന ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ കോ​വി​ഡ് ടെ​സ്റ്റ് റി​പ്പോ​ർ​ട്ടും ലെ​ന പോ​സ്റ്റി​നൊ​പ്പം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

"ന​ടി ലെ​ന കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് ബാം​ഗ്ലൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് എ​ന്ന രീ​തി​യി​ലു​ള്ള ഒ​രു വാ​ർ​ത്ത ഓ​ണ്‍​ലൈ​ൻ മീ​ഡി​യ​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ്ര​ച​രി​ക്കു​ന്നു​ണ്ട്. തീ​ർ​ത്തും വ്യാ​ജ​മാ​യൊ​രു വാ​ർ​ത്ത​യാ​ണ്, ഞാ​ൻ യു​കെ​യി​ൽ നി​ന്ന് വ​ന്ന​ത് നെ​ഗ​റ്റീ​വ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ഫ​ല​വു​മാ​യി​ട്ടാ​ണ്. നി​ല​വി​ലെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ ഭാ​ഗ​മാ​യി യു​കെ​യി​ൽ നി​ന്ന് വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ത്തു​ന്ന genome sequencing ടെ​സ്റ്റി​ന്‍റെ ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു.

ഇ​പ്പോ​ൾ ബാം​ഗ്ലൂ​ർ ആ​ശു​പ​ത്രി​യി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​ണ്. ഞാ​ൻ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് ചി​ല മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ദ​യ​വാ​യി ഈ ​വാ​ർ​ത്ത പ​ങ്കി​ട​രു​ത്. ഞാ​ൻ ഇ​വി​ടെ സു​ര​ക്ഷി​ത​യാ​ണ് നി​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ്ക്കും പ്രാ​ർ​ഥ​ന​യ്ക്കും ന​ന്ദി.' - ലെ​ന കു​റി​ച്ചു.

ന​താ​ലി​യ ശ്യാം ​സം​വി​ധാ​നം ചെ​യ്യു​ന്ന ’ഫൂ​ട്ട്പ്രി​ന്‍റ്സ് ഓ​ണ്‍ ദ് ​വാ​ട്ട​ർ’ എ​ന്ന ഇ​ന്തോ​ബ്രി​ട്ടി​ഷ് സി​നി​മ​യു​ടെ ഷൂ​ട്ടിംഗി​നാ​ണ് ലെ​ന യു​കെ​യി​ൽ എ​ത്തി​യ​ത്. ന​ടി നി​മി​ഷ സ​ജ​യ​നും ലെ​ന​യ്ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഇ​രു​വ​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.