വ​രാ​ഹ​രൂ​പം തി​രി​കെ കൊ​ണ്ടു​വ​രൂ; കാ​ന്താ​ര​യു​ടെ ആ​ത്മാ​വ് ന​ഷ്ട​മാ​യി; നി​രാ​ശ​യി​ൽ ആ​രാ​ധ​ക​ർ
Friday, November 25, 2022 11:10 AM IST
കാ​ന്താ​ര​യി​ലെ വ​രാ​ഹ​രൂ​പം എ​ന്ന ഗാ​നം തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ച​ല​ചി​ത്ര പ്രേ​മി​ക​ൾ. വ​രാ​ഹ​രൂ​പം ഇ​ല്ലാ​തെ ആ ​സി​നി​മ കാ​ണു​ന്പോ​ൾ ചി​ത്ര​ത്തി​ന്‍റെ ആ​ത്മാ​വ് ന​ഷ്‌​ട​മാ​യി എ​ന്നാ​ണ് ആ​സ്വാ​ദ​ക​ർ പ​റ​യു​ന്ന​ത്.



ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു വ​രാ​ഹ​രൂ​പം എ​ന്ന ഗാ​നം. എ​ന്നാ​ൽ ഗാ​നം തൈ​ക്കു​ടം ബ്രി​ഡ്ജി​ന്‍റെ ന​വ​ര​സ എ​ന്ന ഗാ​ന​ത്തി​ന്‍റെ പ​ക​ർ​പ്പാ​ണെ​ന്ന് ആ​രോ​പി​ച്ച് തൈ​ക്കു​ടം ബാ​ൻ​ഡ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.


പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​ത്ര​ത്തി​ൽ നി​ന്നും ഗാ​നം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തു​ട​ർ​ന്ന് മ​റ്റൊ​രു ഗാ​നം ഉ​ൾ​പെ​ടു​ത്തി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഒ​ടി​ടി പ​തി​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്. ആ​മ​സോ​ൺ പ്രൈ​മി​ലാ​ണ് ചി​ത്രം സ്ട്രീം ​ചെ​യ്യു​ന്ന​ത്.



ആ​മ​സോ​ൺ പ്രൈം ​ഞ​ങ്ങ​ളു​ടെ ഗാ​ന​മാ​യ ന​വ​ര​സ​ത്തി​ന്‍റെ കോ​പ്പി​യ​ടി​ച്ച പ​തി​പ്പ് കാ​ന്താ​ര​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു. നീ​തി വി​ജ​യി​ച്ചി​രി​ക്കു​ന്നു’ എ​ന്നാ​ണ് തൈ​ക്കു​ടം ബാ​ൻ​ഡ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്.

ഋ​ഷ​ഭ് ഷെ​ട്ടി ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച് നാ​യ​ക​നാ​യെ​ത്തി​യ കാ​ന്ത​ര കേ​ര​ള​ത്തി​ല​ട​ക്കം വ​ൻ ഹി​റ്റാ​യി മാ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.