ക​ണ്ണീ​രോ​ടെ ദീ​ലീ​പും ജ​യ​റാ​മും; വേ​ദ​ന​യോ​ടെ സി​നി​മ​ലോ​കം; വീഡിയോ
Monday, March 27, 2023 10:09 AM IST
ന​ട​ന്‍ ഇ​ന്ന​സെ​ന്‍റി​ന്‍റെ വി​യോ​ഗം മ​ല​യാ​ള​സി​നി​മ​യ്ക്ക് ഉ​ണ്ടാ​ക്കി​യ​ത് ക​ന​ത്ത ന​ഷ്ട​മാ​ണ്. താ​ര​ത്തി​ന്‍റെ വി​യോ​ഗ​വാ​ർ​ത്ത എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഏ​റ്റ​വും അ​ടു​ത്ത സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഉ​ണ്ടാ​യി​രു​ന്നു.



മ​ര​ണ​വാ​ര്‍​ത്ത പു​റ​ത്തെ​ത്തി​യ​തി​നു ശേ​ഷം ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ആ​ദ്യം പു​റ​ത്തെ​ത്തി​യ താ​ര​ങ്ങ​ളി​ലൊ​രാ​ള്‍ ജ​യ​റാം ആ​യി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ളു​ടെ ക്യാ​മ​റ​ക​ള്‍​ക്ക് മു​ന്നി​ല്‍ ഒ​രു വാ​ക്ക് പോ​ലും പ​റ​യാ​നാ​വാ​തെ വി​ങ്ങി​പ്പൊ​ട്ടി​യാ​ണ് ജ​യ​റാം മ​ട​ങ്ങി​യ​ത്.



ന​ട​ൻ ദി​ലീ​പും വി​യോ​ഗ​വാ​ർ​ത്ത ഉ​ൾ​ക്കൊ​ള്ള​നാ​വാ​തെ ക​ര​യു​ക​യാ​യി​രു​ന്നു. ജീ​വി​ത​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളി​ൽ താ​ങ്ങാ​യി നി​ന്ന ഇ​ന്ന​സെ​ൻ​റ് ത​നി​ക്ക് അ​ച്ഛ​നും സ​ഹോ​ദ​ര​നു​മാ​യി​രു​ന്നു​വെ​ന്ന് ദി​ലീ​പ് കു​റി​ച്ചു.

ന​ട​ൻ മ​മ്മൂ​ട്ടി, മേ​ന​ക സു​രേ​ഷ്, മ​ധു​പാ​ൽ, ജ​യ​റാം, നി​ർ​മാ​താ​വ് സു​രേ​ഷ് കു​മാ​ർ, ആ​ന്‍റോ ജോ​സ​ഫ് അ​ട​ക്ക​മു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​വ​സാ​ന​നി​മി​ഷം​വ​രെ ആ​ശു​പ​ത്രി​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.