ക​ത്ത​നാ​ർ​ക്കാ​യി മോ​ഡു​ലാ​ർ ഫ്ലോ​ർ ഒ​രു​ക്കി ഗോ​കു​ലം മൂ​വീ​സ്
Tuesday, November 29, 2022 1:46 PM IST
ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി കൊ​ച്ചി​യി​ൽ സ്റ്റു​ഡി​യോ ഒ​രു​ങ്ങു​ന്നു. ഗോ​കു​ലം മൂ​വി​സാ​ണ് ചി​ത്ര​ത്തി​നാ​യി സ്റ്റു​ഡി​യോ നി​ർ​മി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലെ പു​ക്കാ​ട്ടു​പ​ടി​യി​ൽ ഗോ​കു​ലം ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നാ​ൽ​പ​തോ​ളം ഏ​ക്ക​ർ ഭൂ​മി​യി​ലാ​ണ് സ്റ്റു​ഡി​യോ ഫ്ലോ​ർ നി​ർ​മ്മി​ക്കു​ന്ന​ത്.



ഹോം ​എ​ന്ന സി​നി​മ​ക്ക് ശേ​ഷം റോ​ജി​ൻ തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ്ബ​ജ​റ്റ് ചി​ത്ര​മാ​ണ് ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ. ഗോ​കു​ലം മൂ​വീ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ആ​ദ്യ​മാ​യി വെ​ർ​ച്വ​ൽ സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ ഒ​രു​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.



എ​ന്നാ​ൽ ഇ​ൻ​ഡ്യ​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ വ്യ​ത്യ​സ്ത സം​രം​ഭ​മാ​യ ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​റി​നു വേ​ണ്ടി ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ അ​ട​ങ്ങു​ന്ന സ്റ്റു​ഡി​യോ ഫ്ലോ​ർ നി​ർ​മി​ക്കാം ഗോ​കു​ലം ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​ൻ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.