ദൃ​ശ്യം 2ന്‍റെ സെറ്റിലെ "ശല്യക്കാരനെ' പരിചയപ്പെടുത്തി എസ്തർ
Monday, February 22, 2021 7:24 PM IST
ദൃ​ശ്യം 2ന്‍റെ സെ​റ്റി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ ത​മാ​ശ​ക​ളെ​ക്കു​റി​ച്ച് കു​റി​ച്ച് എ​സ്ത​ർ. "സെ​റ്റി​ൽ എ​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന ആ​ൾ, പ​ക്ഷേ എ​ന്നും എ​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ആ​ളും. ദൃ​ശ്യം 2ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​പ്പോ​ൾ ചെ​യ്തു തീ​ർ​ക്കാ​നു​ള്ള അ​സൈ​ൻ​മെ​ന്‍റു​ക​ളെ കു​റി​ച്ചും എ​ഴു​താ​നി​രി​ക്കു​ന്ന പ​രീ​ക്ഷ​ക​ളെ കു​റി​ച്ചു​മൊ​ക്കെ ആ​ലോ​ചി​ച്ച് വി​ഷ​മി​ച്ചും ആ​ശ​ങ്ക​പ്പെ​ട്ടു​മാ​ണ് ഞാ​ൻ എ​ന്നും സെ​റ്റി​ലെ​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ മ​നോ​ഹ​ര​മാ​യൊ​രു പു​ഞ്ചി​രി​യോ​ടെ ശു​ഭ​ദി​നം നേ​ർ​ന്നു​കൊ​ണ്ട് ഈ ​മ​നു​ഷ്യ​ൻ അ​ടു​ത്തു​വ​രും. ഒ​രി​ക്ക​ൽ മാ​ത്ര​മ​ല്ല, എ​ല്ലാ ദി​വ​സ​വും. എ​ന്‍റെ ദി​വ​സ​ത്തെ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കാ​ൻ അ​ത് ധാ​രാ​ള​മാ​യി​രു​ന്നു. എ​ന്ത് സം​ഭ​വി​ച്ചാ​ലും എ​ന്നെ ക​ളി​യാ​ക്കാ​ൻ എ​ന്തെ​ങ്കി​ലും ഒ​രു കാ​ര​ണം അ​ദ്ദേ​ഹം ക​ണ്ടെ​ത്തും, മീ​ന​ചേ​ച്ചി​യും അ​ൻ​സി​ബ ചേ​ച്ചി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മി​ൽ ചേ​രും.

എ​ന്തു​കൊ​ണ്ടാ​യി​രു​ന്നു എ​ന്നെ മാ​ത്രം ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്നാ​ണ് ചി​ന്തി​ക്കു​ന്ന​ത്. ദൃ​ശ്യം 2ന്‍റെ ചി​ത്രീ​ക​ര​ണ സ​മ​യം ഞ​ങ്ങ​ൾ​ക്കൊ​ക്കെ ഏ​റ്റ​വും മ​നോ​ഹ​ര​ങ്ങ​ളാ​യ ദി​വ​സ​ങ്ങ​ളാ​യി​രു​ന്നു. കൂ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ ഏ​റ്റ​വും മി​ക​ച്ച, സ​ന്തോ​ഷ​വാ​നും ര​സി​ക​നു​മാ​യ ഒ​രാ​ളാ​യ​തി​ൽ കു​ന്നോ​ളം ന​ന്ദി ലാ​ല​ങ്കി​ൾ. ഒ​ത്തി​രി സ്നേ​ഹം,” മോ​ഹ​ൻ​ലാ​ലി​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് എ​സ്ത​ർ കു​റി​ച്ചു.

ദൃ​ശ്യ​ത്തി​ൽ ഏ​റ്റ​വും ശ്ര​ദ്ധ നേ​ടി​യ വേ​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു എ​സ്ത​ർ അ​നി​ൽ അ​വ​ത​രി​പ്പി​ച്ച മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ച്ച ജോ​ർ​ജു​കു​ട്ടി​യു​ടെ മ​ക​ളു​ടെ വേ​ഷ​മാ​യ അ​നു​മോ​ളെ​ന്ന ക​ഥാ​പാ​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.