യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ സി​നി​മ റി​ലീ​സ് ചെ​യ്യാ​നൊ​രു​ങ്ങി ബാ​ല​ച​ന്ദ്ര​മേ​നോ​ൻ
Friday, December 2, 2022 11:12 AM IST
യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ സി​നി​മ റി​ലീ​സ് ചെ​യ്യാ​നൊ​രു​ങ്ങി ബാ​ല​ച​ന്ദ്ര​മേ​നോ​ൻ. അ​ദ്ദേ​ഹം ത​ന്നെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച എ​ന്നാ​ലും ശ​ര​ത് എ​ന്ന ചി​ത്രം 2018ൽ ​തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്തി​രു​ന്നു.

ചി​ത്രം ഇ​പ്പോ​ൾ ഡി​ജി​റ്റ​ൽ റി​ലീ​സ് ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ് ബാ​ല​ച​ന്ദ്ര​മേ​നോ​ൻ. സ്വ​ന്തം യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. ഫി​ൽ​മി ഫ്രൈ​ഡേ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് റി​ലീ​സ് ചെ​യ്യും.



എ​ലി​സ​ബ​ത്ത് എ​ന്ന അ​നാ​ഥ​യാ​യ പെ​ൺ​കു​ട്ടി​യെ കേ​ന്ദ്രി​ക​രി​ച്ച് വി​ക​സി​ക്കു​ന്ന ഒ​രു ക​ഥ​യാ​ണി​ത്. അ​വ​ളു​ടെ മ​ര​ണ​വും തു​ട​ർ​ന്നു ന​ട​ക്കു​ന്ന പോ​ലീ​സ് കേ​സും അ​തി​നെ ചു​റ്റി​യു​ള്ള ഫ്ലാ​ഷ് ബാ​ക്ക് രം​ഗ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ലു​ള്ള ചി​ത്ര​ത്തി​ൽ നി​ധി അ​രു​ൺ, നി​ത്യാ ന​രേ​ഷ്, ചാ​ർ​ളി ജോ, ​ലാ​ൽ ജോ​സ്, ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ്, അ​ജു വ​ർ​ഗീ​സ്, ജോ​യ് മാ​ത്യു, സു​ര​ഭി ല​ക്ഷ്മി, ദി​ലീ​ഷ് പോ​ത്ത​ൻ, അ​ഖി​ൽ വി​നാ​യ​ക് തു​ട​ങ്ങി​യ​വ​രാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്.

സാം ​എ​ന്ന ഡോ​ക്ട​റു​ടെ വേ​ഷ​ത്തി​ൽ ബാ​ല​ച​ന്ദ്ര മേ​നോ​നും ചി​ത്ര​ത്തി​ലു​ണ്ട്. റ​ഫീ​ക്ക് അ​ഹ​മ്മ​ദ്, ഹ​രി​നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ഔ​സേ​പ്പ​ച്ച​ൻ സം​ഗീ​തം പ​ക​രു​ന്നു. സേ​ഫ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ർ. ഹ​രി​കു​മാ​ർ ആ​ണ് നി​ർ​മാ​ണം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.