സോ​ള​മന്‍റെ തേ​നീ​ച്ച​ക​ള്‍; ഡ​യ​റക്ടേ​ഴ്‌​സ് ട്രെ​യി​ല​ര്‍ ത​രം​ഗ​മാ​കു​ന്നു
Tuesday, August 2, 2022 1:14 PM IST
സി​നി​മ ആ​സ്വാ​ദ​ക​ര്‍​ക്കി​ട​യി​ല്‍ ത​രം​ഗ​മാ​യി ലാ​ല്‍ ജോ​സ് ചി​ത്രം സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ളു​ടെ ഡ​യ​റ​ക്ടേ​ഴ്‌​സ് ട്രെ​യി​ല​ര്‍. സം​വി​ധാ​യ​ക​ന്‍ ത​ന്നെ പ്രേ​ക്ഷ​ക​നെ സി​നി​മ കാ​ഴ്ച​യി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു പോ​കു​ന്ന വി​ധ​ത്തി​ലാ​ണ് ട്രെ​യി​ല​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും സി​നി​മ ചി​ത്രീ​ക​രി​ച്ച ഇ​ട​ങ്ങ​ളു​മെ​ല്ലാം പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍. എ​ങ്ങ​നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ പോ​കു​ന്ന​തെ​ന്നും പി​ന്നീ​ട് ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വ​രു​ന്ന നി​ര്‍​ണാ​യ​ക നി​മി​ഷ​ങ്ങ​ളും സം​വി​ധാ​യ​ക​ന്‍റെ പോ​യി​ന്‍റ് ഓ​ഫ് വ്യൂ​വി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തി​ക്കു​ന്നു.



സി​നി​മ ഷൂ​ട്ട് ചെ​യ്ത എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും പ്രേ​ക്ഷ​ക​നെ കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന രീ​തി​യി​ലാ​ണ് ട്രെ​യി​ല​ര്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. റി​യാ​ലി​റ്റി ഷോ ​താ​ര​ങ്ങ​ളാ​യി​രു​ന്ന​ ദ​ര്‍​ശ​ന, വി​ന്‍​സി അ​ലോ​ഷ്യ​സ്, ശം​ഭു, ആ​ഡീ​സ് അ​ക്ക​രെ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​യാ​ണ് സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​റ്റൊ​രു സു​പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ ജോ​ജു ജോ​ര്‍​ജും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു.

ലാ​ല്‍ ജോ​സും സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ വി​ദ്യാ​സാ​ഗ​റും 10 വ​ര്‍​ഷ​ത്തി​നു ശേ​ഷം ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. പി.​ജി. പ്ര​ഗീ​ഷ് തി​ര​ക്ക​ഥ ഒ​രു​ക്കി​യ ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത് അ​ജ്മ​ല്‍ സാ​ബു​വാ​ണ്. എ​ഡി​റ്റിംഗ് ര​ഞ്ജ​ന്‍ എ​ബ്ര​ഹാം, ഗാ​ന​ര​ച​ന വ​യ​ലാ​ര്‍ ശ​ര​ത്, വി​നാ​യ​ക് ശ​ശി​കു​മാ​ര്‍. ചി​ത്രം ഓ​ഗ​സ്റ്റ് 18-ന് ​തി​യ​റ്റ​റുകളിൽ എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.