സം​വി​ധാ​യ​ക​ൻ അ​ശോ​ക​ൻ അ​ന്ത​രി​ച്ചു
Monday, September 26, 2022 10:22 AM IST
കൊ​ച്ചി: സി​നി​മ സം​വി​ധാ​യ​ക​നും ഐ​ടി വ്യ​വ​സാ​യ സം​രം​ഭ​ക​നു​മാ​യ രാ​മ​ൻ അ​ശോ​ക് കു​മാ​ർ (60) അ​ന്ത​രി​ച്ചു. കൊ​ച്ചി ലേ​ക്ഷോ​ർ ആ​ശു​പ​ത്രി​യി​ൽ ഞാ‌യറാഴ്ച‌യായിരുന്നു അ​ന്ത്യം. അ​ശോ​ക​ൻ എ​ന്ന പേ​രി​ലാ​ണ് ച​ല​ച്ചി​ത്ര സം​വി​ധാ​ന രം​ഗ​ത്തു പ്ര​ശ​സ്ത​നാ​യ​ത്.

വ​ർ​ണം, ആ​ചാ​ര്യ​ൻ എ​ന്നി​വ​യാ​ണ് അ​ശോ​ക​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​ക​ൾ. പിന്നീട് സംവിധായകന്‍ താഹയ്‌ക്കൊപ്പം ചേര്‍ന്ന് അശോകന്‍-താഹ കൂട്ടുകെട്ടില്‍ സിനിമകള്‍ സംവിധാനം ചെയ്തു.

സാ​ന്ദ്രം, മൂ​ക്കി​ല്ലാ​രാ​ജ്യ​ത്ത് എ​ന്നി​വ​യാ​ണ് ഇ​വ​രു​ടെ കൂ​ട്ടു​കെ​ട്ടി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ങ്ങ​ൾ. ശ​ശി​കു​മാ​റിനൊ​പ്പം നൂ​റോ​ളം സി​നി​മ​ക​ൾ​ക്ക് സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

ഏ​റെ കാ​ല​മാ​യി സിം​ഗ​പ്പൂ​രി​ലാ​യി​രു​ന്നു താ​മ​സം. തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: സീ​ത. മ​ക​ൾ: അ​ഭി​രാ​മി (ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.