"തൊ​ഴി​ലാ​ളി ദി​ന​ത്തി​ൽ ഓ​ർ​മ്മി​ക്കേ​ണ്ട ഒ​രു തൊ​ഴി​ലാ​ളി...'; കുറിപ്പ് വൈറൽ
Saturday, May 1, 2021 2:47 PM IST
മു​ത​ലാ​ളി​യു​ടെ ന​ന്മ ആ​ഗ്ര​ഹി​ക്കു​ന്ന പ്രേ​മ​നാ​ണ് തൊ​ഴി​ലാ​ളി ദി​ന​ത്തി​ൽ ഓ​ർ​മി​ക്കേ​ണ്ട തൊ​ഴി​ലാ​ളി​യെ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റ് ശ്ര​ദ്ധ​നേ​ടു​ന്നു. സി​നി​മ ഗ്രൂ​പ്പു​ക​ളി​ലാ​ണ് കു​റി​പ്പ് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ മി​ധു​നം എ​ന്ന സി​നി​മ​യി​ൽ ശ്രീ​നി​വാ​സ​ൻ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​മാ​ണ് പ്രേ​മ​ൻ. ഫാ​ക്ട​റി തു​ട​ങ്ങാ​ൻ ന​ട​ക്കു​ന്ന സേ​തു മാ​ധ​വ​ന്‍റെ ഒ​പ്പം എ​പ്പോ​ഴു​മു​ള്ള ആ​ളാ​ണ് പ്രേ​മ​ൻ.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പോ​സ്റ്റ് വാ​യി​ക്കാം

മു​ത​ലാ​ളി​യു​ടെ ഗ​തി​കേ​ട് മ​ന​സ്സി​ലാ​ക്കി സു​ലോ​ജ​ന​യെ പാ​യി​ൽ പൊ​തി​ഞ്ഞ് ത​ട്ടി​ക്കൊ​ണ്ട് പോ​രാ​നും... സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കി മു​ത​ലാ​ളി​ക്ക് പ​ക​രം മു​ത​ലാ​ളി​യു​ടെ ഭാ​ര്യ​യെ ക​ല്യാ​ണ​ത്തി​ന് കൊ​ണ്ടു​പോ​കാ​നും... മു​ത​ലാ​ളി​യു​ടെ വെ​ളി​വി​ല്ലാ​ത്ത അ​ളി​യ​നും ചേ​ട്ട​നും ഉ​ണ്ടാ​കു​ന്ന ത​ല​വേ​ദ​ന​ക​ളെ എ​ങ്ങ​നെ​യും ഒ​തു​ക്കാ​നും...

അ​വ​സാ​നം ത​ന്‍റെ മു​ത​ലാ​ളി ഒ​രി​ക്ക​ലും ഗ​തി​പി​ടി​ക്കാ​ൻ പോ​കു​ന്നി​ല്ല എ​ന്ന ന​ഗ്ന​സ​ത്യം മ​ന​സ്സി​ലാ​ക്കി മു​ത​ലാ​ളി​യു​ടെ പെ​ങ്ങ​ളെ​യും അ​ടി​ച്ചു​കൊ​ണ്ട് മു​ങ്ങു​മ്പോ​ൾ പോ​ലും... സേ​തു​മാ​ധ​വ​ൻ എ​ന്ന ത​ന്‍റെ മു​ത​ലാ​ളി​യു​ടെ ന​ന്മ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ത്മാ​ർ​ഥ​ത ഉ​ള്ള തൊ​ഴി​ലാ​ളി​യാ​ണ് പ്രേ​മ​ൻ... തൊ​ഴി​ലാ​ളി ദി​ന​ത്തി​ൽ ഓ​ർ​മ്മി​ക്ക​ണ്ട ഒ​രു തൊ​ഴി​ലാ​ളി. ചെ​യ്യു​ന്ന തൊ​ഴി​ലി​നോ​ട് ആ​ത്മാ​ർ​ഥ​ത കാ​ണി​ക്കു​ന്ന എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും മെ​യ്ദി​ന ആ​ശം​സ​ക​ൾ. 😇
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.