റി​ലീ​സി​നൊ​രു​ങ്ങി ഭാ​ര​ത സ​ർ​ക്ക​സ്; ആ​കാം​ക്ഷ നി​റ​ച്ച് ട്രെ​യി​ല​ർ
Monday, December 5, 2022 11:52 AM IST
പോ​ലീ​സും ദ​ലി​ത് രാ​ഷ്ട്രീ​യ​വും ച​ർ​ച്ച ചെ​യ്യു​ന്ന ഭാ​ര​ത സ​ർ​ക്ക​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ​രാ​തി​യു​മാ​യി ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന ല​ക്ഷ്മ​ണ​ൻ കാ​ണി എ​ന്ന​യാ​ൾ എ​ത്തു​ന്നു. നി​യ​മ​വും നി​യ​മ​പാ​ല​ക​രും എ​ങ്ങ​നെ​യാ​ണ് അ​യാ​ളോ​ട് പെ​രു​മാ​റു​ന്ന​തെ​ന്നാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.



ബെ​സ്റ്റ് വേ ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ അ​നൂ​ജ് ഷാ​ജി നി​ർ​മി​ച്ച് സോ​ഹ​ൻ സീ​നു​ലാ​ലാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ബി​നു പ​പ്പു, ഷൈ​ൻ ടോം ​ചാ​ക്കോ, സം​വി​ധാ​യ​ക​ൻ എം.​എ. നി​ഷാ​ദ് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് ചി​ത്രം തി​യ​റ്റ​റി​ൽ എ​ത്തും. ഭാ​ര​ത സ​ർ​ക്ക​സി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് മു​ഹാ​ദ് വെ​മ്പാ​യം ആ​ണ്. ജാ​ഫ​ർ ഇ​ടു​ക്കി, സു​ധീ​ർ ക​ര​മ​ന, മേ​ഘ തോ​മ​സ്, ആ​രാ​ധ്യ ആ​ൻ, സു​നി​ൽ സു​ഖ​ദ, സ​രി​ത കു​ക്കു, അ​ഭി​ജ, ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ്, ജ​യ​കൃ​ഷ്ണ​ൻ, അ​നു നാ​യ​ർ, ജോ​ളി ചി​റ​യ​ത്ത്, ലാ​ലി, ദി​വ്യ എം. ​നാ​യ​ർ, നി​യ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.