ഷെ​ഫീ​ക്കി​ന്‍റെ സ​ന്തോ​ഷം കാ​ണാ​ൻ ഭാ​ര്യ​യു​മൊ​ത്ത് തി​യ​റ്റ​റി​ലെ​ത്തി ബാ​ല; വീ​ഡി​യോ
Friday, November 25, 2022 1:09 PM IST
ഉ​ണ്ണി മ​കു​ന്ദൻ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന "ഷെ​ഫീ​ക്കി​ന്‍റെ സ​ന്തോ​ഷം' എ​ന്ന ചി​ത്രം കാ​ണാ​ൻ ഭാ​ര്യ എ​ലി​സ​ബ​ത്തു​മൊ​ത്ത് തി​യ​റ്റ​റി​ലെ​ത്തി ന​ട​ൻ ബാ​ല. ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷം ബാ​ല​യും അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ഭാ​ര്യ​യ്ക്കൊ​പ്പം കൈ​പി​ടി​ച്ചാ​ണ് താ​രം തി​യ​റ്റ​റി​ലേ​ക്ക് വ​രു​ന്ന​ത്. അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​വ​ർ ഒ​ന്നി​ച്ചെ​ത്തി​യ വീ​ഡി​യോ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ന​വാ​ഗ​ത​നാ​യ അ​നൂ​പ് പ​ന്ത​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രം നിർമിക്കുന്നത് ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സാ​ണ്.



ആ​ത്മീ​യ രാ​ജ​ൻ, ദി​വ്യ പി​ള്ള, മ​നോ​ജ് കെ. ​ജ​യ​ൻ, ബാ​ല, രാ​ഹു​ൽ മാ​ധ​വ്, ഷ​ഹീ​ൻ സി​ദ്ദീ​ഖ്, സ്മി​നു സി​ജോ, മി​ഥു​ൻ ര​മേ​ശ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ഉ​ണ്ണി മു​കു​ന്ദ​ന്‍റെ അ​ച്ഛ​നും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.