രാ​ഹു​ല്‍ ഗാ​ന്ധി​ക്കൊ​പ്പം ന​ടി അ​ന്നാ രാ​ജ​ന്‍; ചി​ത്രം ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ
Friday, September 23, 2022 11:28 AM IST
ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ രാ​ഹു​ല്‍ ഗാ​ന്ധി​ക്കൊ​പ്പം പ​ക​ര്‍​ത്തി​യ ചി​ത്രം പ​ങ്കു​വ​ച്ച് ന​ടി അ​ന്നാ രാ​ജ​ന്‍. വ്യാ​ഴാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തി​യ യാ​ത്ര​യി​ല്‍ വ​ച്ചാ​ണ് ന​ടി രാ​ഹു​ലി​നൊ​പ്പം ചി​ത്ര​മെ​ടു​ത്ത​ത്. പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ എ​ന്‍.​എം.​ബാ​ദു​ഷാ​യും ചി​ത്ര​ത്തി​ലു​ണ്ട്.

നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് ചി​ത്ര​ത്തി​ന് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ചി​ത്രം ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

രാ​ഹു​ൽ​ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് ക​ഴി​ഞ്ഞ ദി​വ​സം ന​ടി പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു. പ​ദ​യാ​ത്ര​യി​ല്‍ എ​ല്ലാ​വ​രും ഒ​ന്നാ​യി അ​ണി ചേ​ര​ണ​മെ​ന്നും ആ​ലു​വ​യി​ല്‍ എ​ത്തു​ന്ന യാ​ത്ര​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അ​ന്ന പ​റ​യു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.