"യു​ദ്ധ​വും, പ്രേ​മ​വും പ്ര​തീ​ക്ഷി​ച്ചു ആ ​വ​ഴി​ക്കു ആ​രും വ​ര​രു​ത്'
Sunday, December 5, 2021 8:40 PM IST
പൃ​ഥ്വി​രാ​ജ് ,ന​യ​ൻ‌​താ​ര , അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ എ​ന്നി​വ​ർ ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന മ​ല​യാ​ള ചി​ത്ര​മാ​ണ് 'ഗോ​ൾ​ഡ്'. ആ​രാ​ധ​ക​രോ​ട് ഈ ​വേ​ള​യി​ൽ സി​നി​മ​യെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ര​ണ്ടു​വാ​ക്ക് പ​റ​യു​ക​യാ​ണ് അ​ൽ​ഫോ​ൺ​സ്.

"ഗോ​ൾ​ഡ് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ക​ഴി​ഞ്ഞി​ട്ട് ഇ​പ്പൊ ചി​ത്ര​സം​യോ​ജ​നം ന​ട​ക്കു​ക​യാ​ണ്. നേ​ര​വും പ്രേ​മ​വും പോ​ലെ​യ​ല്ല ഈ ​സി​നി​മ. ഇ​ത് വേ​റെ ഒ​രു ടൈ​പ്പ് സി​നി​മ​യാ​ണ്. കൊ​റ​ച്ചു ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളും , കൊ​റ​ച്ചു ന​ല്ല താ​ര​ങ്ങ​ളും, ര​ണ്ടു മൂ​ന്നു പാ​ട്ടു​ക​ൾ , കൊ​റ​ച്ചു ത​മാ​ശ​ക​ളും ഒ​ള്ള ഒ​രു പു​തു​മ​യി​ല്ലാ​ത്ത മൂ​ന്നാ​മ​ത്തെ ച​ല​ച്ചി​ത്രം. പ​തി​വ് പോ​ലെ ഒ​രു മു​ന്ന​റി​യി​പ്പ് ! യു​ദ്ധ​വും, പ്രേ​മ​വും പ്ര​തീ​ക്ഷി​ച്ചു ആ ​വ​ഴി​ക്കു ആ​രും വ​ര​രു​ത്," അ​ൽ​ഫോ​ൺ​സ് കു​റി​ച്ചു.

ശേ​ഷം ക​മ​ന്റ് ബോ​ക്സി​ൽ വ​ന്ന​വ​രോ​ട് മ​റു​പ​ടി പ​റ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 'ര​ണ്ട് ശ​ല​ഭ​മെ​ങ്കി​ലും?' എ​ന്ന് ആ​കാം​ക്ഷ​യോ​ടെ ചോ​ദി​ച്ച ആ​ൾ​ക്ക് 'ര​ണ്ട​ല്ല.. മൂ​ന്ന് ശ​ല​ഭ​മു​ണ്ട്' എ​ന്ന് അ​ൽ​ഫോ​ൺ​സ് മ​റു​പ​ടി കൊ​ടു​ത്തി​ട്ടു​ണ്ട്. സ്വ​ർ​ണ്ണം സ്വ​ർ​ണ്ണ​ക്ക​ട​ത്തി​ന്റെ ക​ഥ​യാ​ണോ എ​ന്ന് ചോ​ദി​ച്ച​യാ​ൾ​ക്കും മ​റു​പ​ടി​യു​ണ്ട്. 'അ​ല്ല' എ​ന്നാ​ണ് ഉ​ത്ത​രം.

ഫ​ഹ​ദ് ഫാ​സി​ല്‍ നാ​യ​ക​നാ​വു​ന്ന 'പാ​ട്ട്' എ​ന്ന ചി​ത്ര​മാ​ണ് അ​ൽ​ഫോ​ൺ​സ് ആ​ദ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ച്ച​ത് ഗോ​ള്‍​ഡ് എ​ന്ന ചി​ത്ര​മാ​ണ്. ന​യ​ന്‍​താ​ര​യാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​വു​ന്ന​ത്. പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ന്‍​സ്, മാ​ജി​ക് ഫ്രെ​യിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ പൃ​ഥ്വി​രാ​ജും ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​നും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.