പ​തി​നേ​ഴാം ദി​വ​സം എ​ലോ​ൺ പാ​ക്ക്അ​പ്പ്
Friday, October 22, 2021 10:35 PM IST
പു​തി​യ ചി​ത്ര​മാ​യ എ​ലോ​ണി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​താ​യി സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സ്. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി ചി​ത്രം 17 ദി​വ​സം കൊ​ണ്ടാ​ണ് ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

2009 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ റെ​ഡ് ചി​ല്ലീ​സ് ആ​യി​രു​ന്നു ഷാ​ജി കൈ​ലാ​സ്-​മോ​ഹ​ന്‍​ലാ​ല്‍ കൂ​ട്ടു​കെ​ട്ടി​ല്‍ പി​റ​ന്ന അ​വ​സാ​ന ചി​ത്രം. ഷാ​ജി കൈ​ലാ​സി​ന്‍റെ മ​ക​ന്‍ ജ​ഗ​ന്‍ ചി​ത്ര​ത്തി​ല്‍ അ​സി​സ്റ്റ​ന്റ് സം​വി​ധാ​യ​ക​നാ​യി എ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്.

രാ​ജേ​ഷ് കു​മാ​റി​ന്‍റെ തി​ര​ക്ക​ഥ​യി​ലാ​ണ് ചി​ത്രം എ​ത്തു​ക. അ​ഭി​ന​ന്ദ​ൻ രാ​മാ​നു​ജം ആ​ണ് ചി​ത്ര​ത്തി​ന്‍റെ കാ​മ​റ കൈ​ക​ര്യം ചെ​യ്യു​ന്ന​ത്. ജേ​ക്സ് ബി​ജോ​യ് ആ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ. യ​ഥാ​ര്‍​ഥ നാ​യ​ക​ൻ​മാ​ര്‍ എ​ല്ലാ​യ്‍​പ്പോ​ഴും ത​നി​ച്ചാ​ണ് എ​ന്ന ടാ​ഗ്‍​ലൈ​നോ​ടെ​യാ​ണ് എ​ലോ​ണ്‍ എ​ത്തു​ക.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഇ​ന്ന് പ​തി​നേ​ഴാം ദി​വ​സം..
Alone പാ​ക്ക​പ്പാ​യി.. 🥰
കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തോ​ടെ​യും എ​ത്ര​യും ഭം​ഗി​യാ​യി ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ എ​ന്നോ​ടൊ​പ്പം പ്ര​യ​ത്നി​ച്ച എ​ന്റെ പ്രി​യ​പ്പെ​ട്ട സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ക​രു​ത​ലോ​ടെ കൂ​ടെ നി​ന്ന എ​നി​ക്കേ​റ്റ​വും പ്രി​യ​പ്പെ​ട്ട ലാ​ൽ​ജി​ക്കും എ​ല്ലാ​ത്തി​നും അ​മ​ര​ക്കാ​ര​നാ​യി നി​ല​കൊ​ണ്ട ആ​ന്റ​ണി പെ​രു​മ്പാ​വൂ​രി​നും പ്ര​ത്യേ​കം ന​ന്ദി..
എ​ല്ലാ​റ്റി​നു​മു​പ​രി എ​പ്പോ​ഴും സ്നേ​ഹ​വും പ്ര​തീ​ക്ഷ​യും ന​ൽ​കു​ന്ന എ​ന്റെ പ്രി​യ​പ്പെ​ട്ട സി​നി​മ ആ​സ്വാ​ദ​ക​ർ​ക്ക് ഒ​ത്തി​രി​യൊ​ത്തി​രി ന​ന്ദി...
#Alone #Mohanlal #AntonyPerumbavoor #AashirvadCinemas #Packup
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.