ചേ​ര്‍​ത്തു​പി​ടി​ച്ച് ര​ണ്‍​ബീ​ര്‍, നി​റ​വ​യ​റു​മാ​യി ആ​ലി​യ
Sunday, August 7, 2022 9:31 AM IST
ബോ​ളി​വു​ഡി​ന്‍റെ ഇ​ഷ്ട​ജോ​ഡി​ക​ളാ​യ ആ​ലി​യ​ഭ​ട്ടി​ന്‍റെയും ര​ണ്‍​ബീ​ര്‍ ക​പൂ​റി​ന്‍റെ ​യും വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. നി​റ​വ​യ​റി​ല്‍ സു​ന്ദ​രി​യാ​യി ആ​ലി​യ​ഭ​ട്ടും ഒ​പ്പം ചേ​ര്‍​ത്തു പി​ടി​ക്കു​ന്ന ര​ണ്‍​ബീ​റിന്‍റെ ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.



ഇ​രു​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ബ്ര​ഹ്മാ​സ്ത്ര എ​ന്ന ചി​ത്ര​ത്തി​ലെ പു​തി​യ ഗാ​ന​ത്തിന്‍റെ റി​ലീ​സിം​ഗ് ച​ട​ങ്ങി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു രൺബീറും ആലിയായും. മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ല്‍ ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യാ​നും ഇവർ മ​റ​ന്നി​ല്ല. സം​വി​ധാ​യ​ക​ന്‍ അ​യാ​ന്‍ മു​ഖ​ര്‍​ജി​യും ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

അ​ഞ്ച് വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷം ഏ​പ്രി​ല്‍ 14-നാ​യി​രു​ന്നു ആ​ലി​യ ര​ണ്‍​ബീ​ര്‍ വി​വാ​ഹം ന​ട​ന്ന​ത്. ജൂ​ണി​ലാ​ണ് താ​രം അ​മ്മ​യാ​കാ​ന്‍ പോ​കു​ന്ന വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.