"സ​ത്യം പ​റ ചേ​ട്ട​ന് ലോ​ട്ട​റി അ​ടി​ച്ചി​ല്ലേ? ആ​ദ്യ​മാ​യി​ട്ടാ​ണ് ഞാ​ന്‍ ലോ​ട്ട​റി അ​ടി​ച്ച​യാ​ളെ കാ​ണു​ന്ന​ത്'
Thursday, August 4, 2022 9:18 AM IST
സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ല്‍ കി​ട്ടി​യ ഇ​ട​വേ​ള​യി​ല്‍ മ​ത്സ്യ​ക​ച്ച​വ​ട​ക്കാ​ര​നു​മാ​യി സം​സാ​രി​ക്കു​ന്ന നി​ത്യ മേ​നോ​നാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ താ​രം. മ​ത്സ്യ ക​ച്ച​വ​ട​ക്കാ​ര​ന് ലോ​ട്ട​റി അ​ടി​ച്ചെ​ന്നു പ​റ​ഞ്ഞു കേ​ട്ടെ​ന്നും ആ​ദ്യ​മാ​യാ​ണ് താ​ന്‍ ഒ​രു ലോ​ട്ട​റി അ​ടി​ച്ച ആ​ളെ നേ​രി​ല്‍ കാ​ണു​ന്ന​തെ​ന്നു​മൊ​ക്കെ നി​ത്യ പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം.

സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ല്‍ മീ​ന്‍ ചേ​ട്ട​നു​മാ​യി ഒ​രു സം​സാ​രം. കൂ​ടെ എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട പ​ഴം​പൊ​രി​യും എ​ന്ന് കു​റി​ച്ചു​കൊ​ണ്ട് താ​രം ത​ന്നെ​യാ​ണ് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​ത്.



ഞ​ങ്ങ​ളു​ടെ സം​സാ​രം എ​ന്താ​ണെ​ന്ന് പ​റ​യാം. മീ​ന്‍ ചേ​ട്ട​ന് 75 ല​ക്ഷം രൂ​പ​യു​ടെ ലോ​ട്ട​റി അ​ടി​ച്ചു​വെ​ന്ന് ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് ആ​രെ​ക്ക​യോ പ​റ​യു​ന്ന​ത് കേ​ട്ടു. ലോ​ട്ട​റി ചേ​ട്ടന്‍റെ ക​ട​യും ഇ​തി​നോ​ട് ചേ​ര്‍​ന്നു ത​ന്നെ​യാ​ണ്.

ഞാ​ന്‍ അ​തു കേ​ട്ട​പ്പോ​ള്‍ മു​ത​ല്‍ ആ​കാം​ക്ഷ​യി​ലാ​യി​രു​ന്നു. കാ​ര​ണം ഞാ​ന്‍ ഇ​തു​വ​രെ ലോ​ട്ട​റി അ​ടി​ച്ച​യാ​ളെ നേ​രി​ല്‍ ക​ണ്ടി​ട്ടി​ല്ല. പ​ക്ഷേ മീ​ന്‍ ചേ​ട്ട​ന്‍ എ​ന്തു​ചെ​യ്തി​ട്ടും സ​മ്മ​തി​ച്ചു ത​ന്നി​ല്ല ലോ​ട്ട​റി അ​ടി​ച്ചു എ​ന്നു​ള്ള​ത്. നി​ത്യ മേനോന്‍ കു​റി​ച്ചു.


നി​ത്യ​യും വി​ജ​യ് സേ​തു​പ​തി​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന 19(1)എ ​എ​ന്ന ചി​ത്ര​ത്തിന്‍റെ ഷൂ​ട്ടിം​ഗി​നി​ട​യി​ലാ​ണ് ര​സ​ക​ര​മാ​യ ഈ ​വീ​ഡി​യോ പ​ക​ര്‍​ത്തി​യ​ത്. ചി​ത്രം ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ ഡി​സ്‌​നി പ്ല​സ് ഹോ​ട്ട് സ്റ്റാ​റി​ലൂ​ടെ സ്ട്രീ​മിം​ഗ് തു​ട​ങ്ങു​ക​യും ചെ​യ്തു. ന​വാ​ഗ​ത​നാ​യ വി.​എ​സ്.​ഇന്ദു​മേനോന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഒ​രു രാ​ഷ്ട്രീ​യ പ്രേ​മ​യ​ത്തി​ലൂ​ടെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.