ശ​ശി അ​യ്യ​ൻ​ചി​റ​യോ​ട് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന കാ​ട്ടി​യ​ത് അ​നീ​തി; തു​റ​ന്ന​ടി​ച്ച് വി​ന​യ​ൻ
Tuesday, July 16, 2019 12:25 PM IST
പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് നി​ർ​മാ​താ​വ് ശ​ശി അ​യ്യ​ൻ​ചി​റ​യ്ക്ക് വേ​ദി​യി​ൽ ഇ​ടം ന​ൽ​കാ​ത്ത​തി​നെ വി​മ​ർ​ശി​ച്ച് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് വി​ന​യ​ൻ ത​ന്‍റെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

കെ​ട്ടി​ടം പ​ണി​യാ​നു​ള്ള സ്ഥ​ലം വാ​ങ്ങി​യ ശ​ശി അ​യ്യ​ൻ​ചി​റ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് പു​റ​ത്ത് ടി​വി​യി​ലാ​ണ് ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹ​ത്തെ​ക്കൊ​ണ്ട് ഒ​രു വാ​ക്ക് പോ​ലും ആ ​ച​ട​ങ്ങി​ൽ പ​റ​യി​ക്കാ​ഞ്ഞ​ത് ന​ന്ദി​കേ​ടാ​യി പോ​യെ​ന്നും വി​ന​യ​ൻ കു​റി​ച്ചു. അ​ദ്ദേ​ഹം വാ​ങ്ങി​യ സ്ഥ​ല​ത്തി​ന് ആ​ധാ​ര​മി​ല്ല എ​ന്ന ആ​രോ​പ​ണ​മു​ന്ന​യി​ച്ച് ആ​റ് വ​ർ​ഷം മു​ൻ​പ് ശ​ശി​യെ ഒ​രു ക​ള്ള​നാ​ക്കി​യാ​ണ് ജ​ന​റ​ൽ ബോ​ഡി​യി​ൽ നി​ന്ന് ഇ​റ​ക്കി വി​ട്ട​ത്. ആ​റ് വ​ർ​ഷം മു​ൻ​പ് നി​ര​വ​ധി മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ത്ത ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​തെ ബ​ഹി​ഷ്ക്ക​രി​ച്ച നേ​താ​ക്ക​ന്മാ​രാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വ​ലി​യ വാ​യി​ൽ നേ​ട്ടം പ​റ​ഞ്ഞ​ത്.

ശ​ശി ര​ണ്ടു കോ​ടി രൂ​പ​യ്ക്ക് തീ​ർ​ക്കാ​ൻ തു​ട​ങ്ങി​യ കോ​ണ്‍​ട്രാ​ക്ട് ഏ​ഴ​ര കോ​ടി വ​രെ ആ​യെ​ങ്കി​ൽ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലി​രു​ന്ന​വ​രെ കു​റി​ച്ച് ആ​രെ​ങ്കി​ലും അ​ഴി​മ​തി​യു​ടെ സം​ശ​യം ഉ​ന്ന​യി​ച്ചാ​ൽ അ​വ​രെ തെ​റ്റു​പ​റ​യാ​ൻ പ​റ്റു​മോ എ​ന്ന് വി​ന​യ​ൻ ചോ​ദി​ച്ചു. സാ​ധാ​ര​ണ അം​ഗ​ത്തി​ന്‍റെ സാ​റ്റ​ലൈ​റ്റ് റൈ​റ്റ് പി​ച്ച​കാ​ശി​നു പോ​ലും പോ​കാ​തി​രി​ക്കു​മ്പോ​ൾ പ്ര​സി​ഡ​ന്‍റി​ന്‍റെ​യും സെ​ക്ര​ട്ട​റി​യു​ടെ​യും ത​ല്ലി​പ്പൊ​ളി ചി​ത്ര​ങ്ങ​ൾ ല​ക്ഷ​ങ്ങ​ൾ​ക്കും കോ​ടി​ക​ൾ​ക്കും വി​ൽ​ക്കു​ന്ന​ത് സം​ഘ​ട​ന​യു​ടെ പേ​രി​ൽ ന​ട​ത്തു​ന്ന അ​ഴി​മ​തി​യ​ല്ലേ.



എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും വി​യ​ർ​പ്പി​ന്‍റെ വി​ല​യാ​യ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ മാ​ത്രം വി​ജ​യ​മാ​ക്കി മാ​റ്റി 27ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ത​ട്ടാ​ൻ ആ​രെ​ങ്കി​ലും സ്വ​പ്നം കാ​ണു​ന്നു​ണ്ടെ​ങ്കി​ൽ നി​ർ​മാ​താ​ക്ക​ളെ അ​ത്ര അ​ണ്ട​ർ​എ​സ്റ്റി​മേ​റ്റ് ചെ​യ്യേ​ണ്ടെ​ന്നും വി​ന​യ​ൻ കു​റി​പ്പി​ൽ ഓ​ർ​മി​പ്പി​ക്കു​ന്നു​ണ്ട്.

കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം തിങ്കളാഴ്ച കൊ​ച്ചി​യി​ലാ​ണ് ഉദ്ഘാടനം ചെയ്തത്. ന​ട​ന്മാ​രാ​യ മ​ധു, മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രായിരുന്നു ച​ട​ങ്ങിലെ മുഖ്യാതിഥികൾ. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ, സം​വി​ധാ​യ​ക​രാ​യ വിനയൻ, പ്രി​യ​ദ​ർ​ശ​ൻ, സ​ത്യ​ൻ അ​ന്തി​ക്കാ​ട്, സി​ബി മ​ല​യി​ൽ തു​ട​ങ്ങി​ നിരവധി പ്രമുഖർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.