"വ​ഴി​യെ'; കൊ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി മ​റ്റൊ​രു സി​നി​മ​കൂ​ടി
Tuesday, October 20, 2020 1:01 PM IST
നി​ർ​മ​ൽ ബേ​ബി വ​ർ​ഗീ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ഫൗ​ണ്ട് ഫൂ​ട്ടേ​ജ് സി​നി​മ​യാ​യ വ​ഴി​യെ​യു​ടെ ചി​ത്രീ​ക​ര​ണം കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ കൊ​ന്ന​ക്കാ​ടി​ൽ പൂ​ർ​ത്തി​യാ​യി. നി​ർ​മ​ൽ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് കാ​ല​ത്തെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. 15 പേ​രി​ൽ താ​ഴെ​യു​ള്ള സം​ഘ​മാ​ണ് ഒ​രു സ​മ​യം സെ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സെ​പ്റ്റം​ബ​ർ 28ന് ​ആ​യി​രു​ന്നു ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​ത്. ഹോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഇ​വാ​ൻ ഇ​വാ​ൻ​സാ​ണ് ഈ ​സി​നി​മ​യു​ടെ സം​ഗീ​ത​മൊ​രു​ക്ക​ന്ന​ത് എ​ന്ന​ത് ഇ​തി​ന​കം ത​ന്നെ വാ​ർ​ത്ത​യാ​യി​രു​ന്നു.

വി​വി​ഡ് ഫ്രെ​യിം​സു​മാ​യി സ​ഹ​ക​രി​ച്ച് കാ​സ​ബ്ളാ​ങ്കാ ഫി​ലിം ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ൽ ബേ​ബി ചൈ​ത​ന്യ നി​ർ​മ്മി​ച്ച ഈ ​പ​രീ​ക്ഷ​ണ ചി​ത്ര​ത്തി​ൽ പു​തു​മു​ഖ​ങ്ങ​ളാ​യ ജെ​ഫി​ൻ ജോ​സ​ഫ്, അ​ശ്വ​തി അ​നി​ൽ കു​മാ​ർ, വ​രു​ൺ ര​വീ​ന്ദ്ര​ൻ, അ​ഥീ​ന, ജോ​ജി ടോ​മി, ശ്യാം ​സ​ലാ​ഷ്, രാ​ജ​ൻ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്‌​തി​രി​ക്കു​ന്ന​ത്‌.

കൊ​ന്ന​ക്കാ​ട്, അ​രി​യി​രി​ത്തി, ബ​ഡൂ​ർ, കാ​നം​വ​യ​ൽ, പു​ളി​ങ്ങോം, ചെ​റു​പു​ഴ കൂ​ടാ​തെ ചി​ല കാ​സ​ർ​ഗോ​ഡ്-​ക​ർ​ണ്ണാ​ട​ക ബോ​ർ​ഡ​റു​ക​ളു​മാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.