അ​ന​ശ്വ​ര രാ​ജ​ൻ നാ​യി​ക​യാ​കു​ന്ന "വാ​ങ്ക്' റി​ലീ​സി​നൊ​രു​ങ്ങു​ന്നു
Tuesday, January 12, 2021 2:52 PM IST
വാ​ങ്ക് എ​ന്ന ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി സം​വി​ധാ​യ​ക​ൻ വി.​കെ. പ്ര​കാ​ശി​ന്‍റെ മ​ക​ൾ കാ​വ്യാ പ്ര​കാ​ശ് ഒ​രു​ക്കു​ന്ന ചി​ത്രം റി​ലീ​സി​നൊ​രു​ങ്ങു​ന്നു. അ​ന​ശ്വ​ര രാ​ജ​ൻ, ന​ന്ദ​ന വ​ർ​മ്മ, ഗോ​പി​ക, വി​നീ​ത് എ​ന്നി​വ​രാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ൾ. ജ​നു​വ​രി 29നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ക.

ചി​ത്രം തി​യ​റ്റ​റു​ക​ളി​ലാ‌​യി​രി​ക്കും റി​ലീ​സ് ചെ​യ്യു​ക എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഷ​ബ്ന മു​ഹ​മ്മ​ദാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. മേ​ജ​ർ ര​വി​യു​ടെ മ​ക​ൻ അ​ർ​ജു​ൻ ര​വി​യാ​ണ് വാ​ങ്കി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ.

ഔ​സേ​പ്പ​ച്ച​ന്‍റെ ഗാ​ന​ങ്ങ​ൾ​ക്ക് തി​ര​ക്ക​ഥാ​കൃ​ത്ത് പി.​എ​സ്. റ​ഫീ​ക്കാ​ണ് വ​രി​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. 7 ജെ ​ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ കെ.​പി. സി​റാ​ജു​ദ്ദീ​ൻ, ഷ​ബീ​ർ പ​ത്താ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്

ഒ​രു പെ​ൺ​കു​ട്ടി​യു​ടെ വാ​ങ്ക് വി​ളി​ക്ക​ണ​മെ​ന്നു​ള്ള ആ​ഗ്ര​ഹ​വും തു​ട​ർ​ന്നു​ള്ള സം​ഭ​വ വി​കാ​സ​ങ്ങ​ളും പ്ര​തി​പാ​ദി​ക്കു​ന്ന ക​ഥ സ​മ​കാ​ലി​ക മ​ല​യാ​ളം വാ​രി​ക​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.