ചന്ദ്രോത്ത് പണിക്കരായി തിളങ്ങാൻ ഉണ്ണി മുകുന്ദൻ
Tuesday, September 24, 2019 10:03 AM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി എം.​പ​ത്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ്ബ​ജ​റ്റ് ചി​ത്ര​മാ​യ മാ​മാ​ങ്ക​ത്തി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ലു​ക്ക് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. ച​ന്ദ്രോ​ത്ത് പ​ണി​ക്ക​ര്‍ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്.

ഉ​ണ്ണി മു​കു​ന്ദ​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ച​ന്ദ്രോ​ത്ത് പ​ണി​ക്ക​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക്യാരക്‌‌ടർ പോ​സ്റ്റ​ർ പു​റ​ത്തിറക്കിയത്. ഉ​ണ്ണി മു​കു​ന്ദ​ന് ല​ഭി​ച്ച ഒ​രു മി​ക​ച്ച വേ​ഷ​മാ​യി​രി​ക്കും ഈ ​ക​ഥാ​പാ​ത്രം. ച​ന്ദ്രോ​ത്ത് പ​ണി​ക്ക​രെ അ​വ​ത​രി​പ്പി​ക്കാ​ൻ ഉ​ണ്ണി ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട്ടി​രു​ന്നു. പോ​സ്റ്റ​റി​നൊ​പ്പ​മു​ള്ള കു​റി​പ്പി​ൽ ഈ ​ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് വി​വ​രി​ച്ചി​രിക്കുന്ന​തി​ങ്ങ​നെ​യാ​ണ്-.

"വ​ള്ളു​വ​നാ​ട​ന്‍ മ​ണ്ണി​ല്‍ രാ​ജ്യ​സ്‌​നേ​ഹം ജ്വ​ലി​പ്പി​ച്ചു കൊ​ണ്ട് മ​ണ്മ​റ​ഞ്ഞു പോ​യ ധീ​ര​ന്മാ​ര്‍​ക്കി​ട​യി​ല്‍ സൂ​ര്യ​ശോ​ഭ​യോ​ടെ തി​ള​ങ്ങിനി​ല്‍​ക്കും ച​ന്ദ്രോ​ത്തെ വീ​ര​യോ​ദ്ധാ​ക്ക​ള്‍.. പ​ക​യു​ടെ, പോ​രാ​ട്ട​ത്തി​ന്‍റെ, ദേ​ശ സ്‌​നേ​ഹ​ത്തി​ന്‍റെ, ആ​ത്മ നൊ​മ്പ​ര​ങ്ങ​ളു​ടെ, സ്‌​നേ​ഹ ബ​ന്ധ​ങ്ങ​ളു​ടെ, ആ​ല​യി​ല്‍ ഉ​രു​കു​മ്പോ​ഴും ചോ​ര വീ​ഴ്ത്തി​ക്കൊ​ണ്ട് അ​വ​രൊ​രു കൊ​ടു​ങ്കാ​റ്റാ​യി ആ​ഞ്ഞ​ടി​ച്ചു.. കാ​ല​മ​വ​രെ ചാ​വേ​റു​ക​ളാ​യി വാ​ഴ്ത്തി.. ച​ന്ദ്രോ​ത്തെ ധീ​ര​ന്മാ​ര്‍ ച​രി​ത്ര​മെ​ഴു​തി.. മാ​മാ​ങ്ക​മ​വ​രെ അ​ന​ശ്വ​ര​ത​യു​ടെ ഇ​തി​ഹാ​സ​ങ്ങ​ളാ​ക്കി'.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.