കു​ഞ്ഞു​മോ​ൻ താ​ഹ​യു​ടെ "തീ​മ​ഴ തേ​ൻ​മ​ഴ' കൊല്ലത്ത്
Monday, January 18, 2021 4:42 PM IST
പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ കു​ഞ്ഞു​മോ​ൻ താ​ഹ ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് തീ​മ​ഴ തേ​ൻ മ​ഴ. സെ​വ​ൻ ബേ​ഡ്സ് ക്രീ​യേ​ഷ​ൻ​സി​നു വേ​ണ്ടി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കൊ​ല്ല​ത്ത് പു​രോ​ഗ​മി​ക്കു​ന്നു.

മൂന്ന് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണി​ത്. സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വ് കൂ​ടി​യാ​യ കു​ഞ്ഞു​മോ​ൻ താ​ഹ, അ​ഷ്ട​മു​ടി ക​പ്പി​ൾ​സ് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തീ​മ​ഴ തേ​ൻ മ​ഴ.

സൂ​ര​ജ് സാ​ജ​ൻ, സ്നേ​ഹ അ​നി​ൽ, ല​ക്ഷ്മി അ​ശോ​ക​ൻ എ​ന്നി​വ​ർ നാ​യി​കാ​നാ​യ​ക​ന്മാ​രാ​കു​ന്ന ചി​ത്ര​ത്തി​ൽ പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു

സംവിധായകനൊപ്പം എ.​വി.​ശ്രീ​കു​മാറും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജ​യ​കു​മാ​ർ ചോ​റ്റാ​നി​ക്ക​ര, ഫി​റോ​സ് ചാ​ലി​ൽ, ലെ​ജി​ൻ ചെ​മ്മാ​നി എന്നിവരുടെ വരികൾക്ക് മു​ര​ളി അ​പ്പാ​ട​ത്ത്, ഷാ​ജി ഭ​ജ​ന​മ​ഠം എന്നിവർ സംഗീതം പകരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.