ഫാ​ന്‍റ​സി ക​ഥ​യു​മാ​യി ത ​ത​വ​ള​യു​ടെ ത
Thursday, December 2, 2021 3:37 PM IST
ന​വാ​ഗ​ത​നാ​യ ഫ്രാ​ന്‍​സി​സ് ജോ​സ​ഫ് ജീ​ര ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ‘ത ​ത​വ​ള​യു​ടെ ത'. ​ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ റി​ലീ​സ് ചെ​യ്തു. മ​ഞ്ജു വാ​ര്യ​ര്‍, ആ​സി​ഫ് അ​ലി, സി​ദ്ദി​ഖ്, ആ​ന്‍റ​ണി പെ​പ്പെ, ര​ജീ​ഷ വി​ജ​യ​ന്‍, സം​വി​ധാ​യ​ക​ന്‍ ജി​ബു ജേ​ക്ക​ബ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പോ​സ്റ്റ​ര്‍ റി​ലീ​സ് ചെ​യ്ത​ത്.

കു​ട്ട​മ​ത്ത് ഹൈ​സ്‌​കൂ​ളി​ലെ 1992-ലെ ​മൂ​ന്നാം ക്ലാ​സി​ലെ പൂ​ര്‍​വ​കാ​ല ഫോ​ട്ടോ ആ​ണ് പോ​സ്റ്റ​റി​ല്‍ കാ​ണു​ന്ന​ത്. ബി​ഗ് സ്റ്റോ​റീ​സ് മോ​ഷ​ന്‍ പി​ക്‌​ചേ​ഴ്സി​ന്‍റെ​യും, 14/11 സി​നി​മാ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ റോ​ഷി​ത്ത് ലാ​ല്‍, ജോ​ണ്‍ പോ​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ ക​ഥ പ​റ​ഞ്ഞു കു​ട്ടി​ക​ളു​ടെ​യും മു​തി​ര്‍​ന്ന​വ​രു​ടെ​യും പ്രേ​ക്ഷ​ക​പ്രീ​തി ഒ​രേ​പോ​ലെ ല​ഭി​ച്ച ചി​ത്ര​ങ്ങ​ള്‍ ഇ​റ​ങ്ങി​യി​ട്ട് ഏ​റെ​ക്കാ​ല​മാ​യി. അ​ത്ത​ര​മൊ​രു കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ടു​കൊ​ണ്ടാ​ണ് ‘ത ​ത​വ​ള​യു​ടെ ത' ​എ​ന്ന ചി​ത്രം എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കാ​ഞ്ഞ​ങ്ങാ​ട്, ക​ണ്ണൂ​ര്‍ മ​റ്റ് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളു​മാ​യി പു​രോ​ഗ​മി​ക്കു​ന്നു.

കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ഒ​രു കു​ട്ടി​ക്ക​ഥ എ​ന്ന​തി​ലു​പ​രി തീ​ര്‍​ത്തു​മൊ​രു ഫാ​ന്‍റ​സി മൂ​ഡി​ലു​ള്ള കു​ടും​ബ ചി​ത്ര​മാ​ണ് ‘ത ​ത​വ​ള​യു​ടെ ത'. ​ചി​ത്ര​ത്തി​ല്‍ അ​റു​പ​തോ​ളം ബാ​ല​താ​ര​ങ്ങ​ളാ​ണ് വേ​ഷ​മി​ടു​ന്ന​ത്. ബാ​ല​താ​ര​ങ്ങ​ള്‍​ക്ക് പു​റ​മേ സെ​ന്തി​ല്‍ കൃ​ഷ്ണ, അ​നു​മോ​ള്‍, ആ​ന​ന്ദ് റോ​ഷ​ന്‍, ഗൗ​ത​മി നാ​യ​ര്‍, അ​ജി​ത് കോ​ശി, സു​നി​ല്‍ സു​ഗ​ത, അ​നീ​ഷ് ഗോ​പാ​ല്‍, ന​ന്ദ​ന്‍ ഉ​ണ്ണി, ജെ​ന്‍​സ​ണ്‍ ആ​ല​പ്പാ​ട്ട്, ഹ​രി​കൃ​ഷ്ണ​ന്‍, സ്മി​ത അ​ബു, വ​സു​ദേ​വ് പ​ട്രോ​ട്ടം തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.