സു​രേ​ഷ് ഗോ​പി​യു​ടെ ആ "ട്രേ​ഡ് മാ​ർ​ക്ക്’ ഡാ​ൻ​സ് സ്റ്റെ​പ്പ്
Thursday, October 8, 2020 5:49 PM IST
അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്ത വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന സി​നി​മ​യി​ലൂ​ടെ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ൻ സു​രേ​ഷ് ഗോ​പി ന​ട​ത്തി​ത്. രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നു വീ​ണ്ടും സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ താ​ര​ത്തി​ന്‍റെ അ​ഭി​ന​യ​മി​ക​വി​നെ ആ​രാ​ധ​ക​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു.

സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​ക​ട​നം ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ൽ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കു​ന്ന​തെ​ന്ന് സി​നി​മ ക​ണ്ട​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. മേ​ജ​ർ ഉ​ണ്ണി​കൃ​ഷ്ണ​നാ​യി മി​ക​ച്ച പ്ര​ക​ട​നം ത​ന്നെ​യാ​ണ് ന​ട​ൻ കാ​ഴ്ച​വ​ച്ച​ത്.



സു​രേ​ഷ് ഗോ​പി​യു​ടെ പ​ഴ​യ സി​നി​മ​ക​ളി​ലെ റെ​ഫ​റ​ൻ​സു​ക​ളും വ​ള​രെ ര​സ​ക​ര​മാ​യി ചി​ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. മു​ന്പ് ത​രം​ഗ​മാ​യ സു​രേ​ഷ് ഗോ​പി​യു​ടെ ഒ​രു ഡാ​ൻ​സ് സ്റ്റെ​പ് വീ​ണ്ടും ചി​ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ആ ​ഡാ​ൻ​സ് സ്റ്റെ​പ്പ് വേ​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​തി​ക​ര​ണം എ​ങ്ങ​നെ ആ​യി​രു​ന്നു​വെ​ന്ന് ചി​ത്ര​ത്തി​ന്‍റെ നാ​യ​ക​ൻ കൂ​ടി​യാ​യ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ഒ​ര​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഈ ​ഐ​ഡി​യ ആ​ദ്യം അ​നൂ​പ് പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹം ഇ​ത് ചെ​യ്യു​മോ എ​ന്ന സം​ശ​യം എ​നി​ക്കു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തേ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞ​പ്പോ​ൾ യാ​തൊ​രു എ​തി​ർ​പ്പും കൂ​ടാ​തെ അ​ത് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​വും അ​ത് ഏ​റെ ആ​സ്വ​ദി​ച്ച​താ​യാ​ണ് എ​നി​ക്ക് തോ​ന്നി​യ​ത്’-​ദു​ൽ​ഖ​ർ സ​ൽ​മാ​ൻ പ​റ​ഞ്ഞു.



ചു​ക്കാ​ൻ എ​ന്ന് സി​നി​മ​യ്ക്ക് വേ​ണ്ടി​യാ​ണ് സു​രേ​ഷ് ഗോ​പി ആ​ദ്യ​മാ​യി ത​ന്‍റെ ട്രേ​ഡ്മാ​ർ​ക്ക് സ്റ്റെ​പ്പ് ക​ളി​ച്ച​ത്. സി​നി​മ​യി​ലെ മ​ല​ര​ന്പ​ൻ ത​ഴു​കു​ന്ന കി​ളിമ​ക​ളേ... എ​ന്ന ഗാ​ന​ത്തി​ലാ​ണ് വ​ള​രെ ര​സ​ക​ര​മാ​യ ഈ ​നൃ​ത്ത​ച്ചു​വ​ട് ന​ട​ൻ അ​വ​ത​രി​പ്പി​ച്ച​ത്, അ​ത് പി​ന്നീ​ട് മി​മി​ക്രി​ക്കാ​രും ട്രോ​ള​ന്മാ​രും ഏ​റെ പോ​പ്പു​ല​റാ​ക്ക​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഡ്രീം​സ് എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി​യും ഈ ​ഡാ​ൻ​സ് സ്റ്റെ​പ് സു​രേ​ഷ് ഗോ​പി ക​ളി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.