ഷെ​യ്ൻ വി​വാ​ദം: നി​ർ​മാ​താ​ക്ക​ൾ-​അ​മ്മ ച​ർ​ച്ച പ​രാ​ജ​യം
Tuesday, January 28, 2020 10:16 AM IST
ന​ട​ൻ ഷെ​യ്ൻ നി​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ നി​ർ​മാ​താ​ക്ക​ളും താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. മു​ട​ങ്ങി​യ സി​നി​മ​ക​ൾ​ക്ക് ഷെ​യ്ൻ ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് നി​ർ​മാ​താ​ക്ക​ളു​ടെ ആ​വ​ശ്യം അ​മ്മ ത​ള്ളി​യ​തോ​ടെ​യാ​ണ് ച​ർ​ച്ച അ​ല​സി​യ​ത്. ച​ർ​ച്ച​ക​ൾ തു​ട​രു​മെ​ന്ന് ഇ​ട​വേ​ള ബാ​ബു​വും ബാ​ബു​രാ​ജും അ​റി​യി​ച്ചു.

അ​മ്മ​യു​ടെ നി​ർ​ദ്ദേ​ശം അ​നു​സ​രി​ച്ച് ഷെ​യ്ൻ "ഉ​ല്ലാ​സം' സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കി ന​ൽ​കി​യി​രു​ന്നു. അ​തി​ന് ശേ​ഷം ന​ട​ന്ന അ​നു​ര​ഞ്ജ​ന ച​ർ​ച്ച​യി​ൽ പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നാ​ണ് എ​ല്ലാ​വ​രും ധ​രി​ച്ച​ത്. എ​ന്നാ​ൽ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന് നി​ർ​മാ​താ​ക്ക​ൾ വാ​ശി​പി​ടി​ച്ച​തോ​ടെ ച​ർ​ച്ച വ​ഴി​മു​ട്ടു​ക​യാ​യി​രു​ന്നു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ എ​ത്ര​യോ സി​നി​മ​ക​ൾ മു​ട​ങ്ങു​ക​യും വൈ​കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​മ്മ ഭാ​ര​വാ​ഹി​ക​ൾ ചോ​ദി​ച്ചു. അ​പ്പോ​ഴൊ​ന്നും ഇ​ല്ലാ​തി​രു​ന്ന കീ​ഴ്‌വ​ഴ​ക്കം കൊ​ണ്ടു​വ​രു​ന്ന​തി​നെ അ​മ്മ ഭാ​ര​വാ​ഹി​ക​ൾ ശ​ക്ത​മാ​യി എ​തി​ർ​ത്തു. നി​ർ​മാ​താ​ക്ക​ളു​ടെ ആ​വ​ശ്യം അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് ഇ​ട​വേ​ള ബാ​ബു പ​റ​ഞ്ഞു. ഇ​നി​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​മ്മ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി കൂ​ടി​യ ശേ​ഷ​മേ തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യൂ എ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ വി​ല​ക്ക് നി​ല​നി​ൽ​ക്കു​മ്പോ​ൾ ഷെ​യ്നി​ന് പു​തി​യ ചി​ത്ര​ത്തി​നാ​യി അ​ഡ്വാ​ൻ​സ് ന​ൽ​കി​യ നി​ർ​മാ​താ​ക്ക​ളു​ണ്ടെ​ന്ന് ന​ട​ൻ ബാ​ബു​രാ​ജ് പ​റ​ഞ്ഞു. നി​ർ​മാ​താ​ക്ക​ൾ​ക്കി​ട​യി​ൽ ഭി​ന്ന​ത​യു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് അ​മ്മ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​ട​വേ​ള ബാ​ബു, ബാ​ബു​രാ​ജ്, ടി​നി​ടോം എ​ന്നി​വ​രാ​ണ് അ​മ്മ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ച​ർ​ച്ച​യ്ക്ക് എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.