നെപ്പോളിയന് അഭിനന്ദനവുമായി ഷമ്മി തിലകൻ
Tuesday, July 9, 2019 10:42 AM IST
ഹോളിവുഡിൽ തിരക്കേറിയ നടനായി മാറുന്ന തെന്നിന്ത്യൻ നടൻ നെപ്പോളിയന് അഭിനന്ദനവുമായി ഷമ്മി തിലകൻ. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂടി അൽപ്പം വ്യത്യസ്തമായാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.

ചെ​റു​പ്പ​ത്തി​ൽ നാ​ട​കം ക​ളി​ച്ചു ന​ട​ക്കാ​തെ ഇം​ഗ്ലീ​ഷ് പ​ഠി​ച്ചാ​ൽ മ​തി​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഷ​മ്മി തി​ല​ക​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. "പ​ണ്ട് പ​ള്ളി​ക്കൂ​ട​ത്തി​ൽ പ​ഠി​ക്കു​ന്ന​തി​നു പ​ക​രം നാ​ട​കം ക​ളി​ച്ചു ന​ട​ന്നു. അ​ന്ന് പ​ത്ത് ഇം​ഗ്ലീ​ഷ് പ​ഠി​ച്ചി​രു​ന്നേ​ൽ വ​ല്ല ഹോ​ളി​വു​ഡി​ലോ വ​ല്ലോം പോ​യി ര​ക്ഷ​പ്പെ​ടാ​മാ​യി​രു​ന്നു..! അ​ച്ഛ​ൻ_​ചെ​യ്ത_​ദ്രോ​ഹ​മേ..! ഇ​നി പ​റ​ഞ്ഞി​ട്ടെ​ന്താ കാ​ര്യം..?! . അഭിനന്ദനങ്ങൾ നെപ്പോളിയൻ സാർ'. ഷമ്മി തലകൻ കുറിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.