ഓ​പ്പ​റേ​ഷ​ൻ ജാ​വ​യ്ക്ക് ശേ​ഷം സൗ​ദി വെ​ള്ള​ക്ക; ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു
Wednesday, September 22, 2021 4:58 PM IST
ഓ​പ്പ​റേ​ഷ​ൻ ജാ​വ ക്ക് ​ശേ​ഷം ത​രു​ൺ​മൂ​ർ​ത്തി എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ സൗ​ദി വെ​ള്ള​യ്ക്ക​യു​ടെ ചി​ത്രീ​ക​ര​ണം കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു.

ചി​ത്ര​ത്തി​ന് നി​ർ​മാ​താ​വ് ജി ​സു​രേ​ഷ്‌​കു​മാ​ർ ക്ലാ​പ്പും,നി​ർ​മ്മാ​താ​വ് അ​നീ​ഷ് എം ​തോ​മ​സ് സ്വി​ച്ച് ഓ​ൺ ക​ർ​മ​വും നി​ർ​വ​ഹി​ച്ചു. ഉ​ർ​വ​ശി തി​യ​റ്റേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ സ​ന്ദീ​പ് സേ​ന​ൻ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ലു​ക്ക് മാ​ന്‍ അ​വ​റാ​ന്‍, ദേ​വി വ​ര്‍​മ്മ, സു​ധി​കോ​പ്പ, ബി​നു പ​പ്പു, ഗോ​കു​ല​ന്‍, ശ്രി​ന്ദ, ധ​ന്യ, അ​ന​ന്യ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. കൊ​ച്ചി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പെ​രു​മ്പാ​വൂ​രി​ലു​മാ​യി സൗ​ദി വെ​ള്ള​ക്ക​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.