സം​യു​ക്ത മേ​നോ​ന്‍ ക​ന്ന​ഡ​യി​ലേ​ക്ക്
Sunday, February 9, 2020 4:25 PM IST
സം​യു​ക്ത മേ​നോ​ന്‍ ക​ന്ന​ഡ​യി​ലേ​ക്ക് ചു​വ​ട് വ​യ്ക്കാ​നൊ​രു​ങ്ങു​ന്നു. ഗോ​ള്‍​ഡ​ന്‍ സ്റ്റാ​ര്‍ ഗ​ണേ​ഷി​നൊ​പ്പ​മാ​ണ് താ​രം ക​ന്ന​ഡ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.

2008ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം ഗാ​ലി​പ​ട്ടാ എ​ന്ന സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് ഈ ​ചി​ത്രം. സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗ​ത്തും ഗ​ണേ​ഷ് ത​ന്നെ​യാ​യി​രു​ന്നു നാ​യ​ക​ന്‍.

യോ​ഗ​രാ​ജ് ഭ​ട്ട് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​നു​പ​മ എ​ന്ന കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സം​യു​ക്ത അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദി​ഗ്നാ​ഥും അ​ന​ന്ത്‌​നാ​ഗും സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.