സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു?
Sunday, September 25, 2022 6:00 PM IST
ഈ വരുന്ന ഒക്ടോബർ രണ്ടിന് സാമന്ത - നാഗചൈതന്യ വിവാഹമോചനത്തിന് ഒരു വർഷം തികയാനിരിക്കെ സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

നടി രണ്ടാം വിവാഹത്തിന് സമ്മതം മൂളിയെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. സാമന്ത ഗുരുവായി കാണുന്ന വ്യക്തിയാണ് സദ്ഗുരു. അദ്ദേഹം താരത്തെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.

അടുത്തയിടെ കോഫി വിത്ത് കരണിൽ എത്തിയപ്പോൾ താൻ ഇപ്പോൾ പ്രണയത്തിലേക്കോ വിവാഹത്തിലേക്കോ ഇല്ലെന്ന് സാമന്ത വ്യക്തമാക്കിയിരുന്നു. തന്‍റെ ഹൃദയത്തിലേക്കുള്ള വാതിൽ അടഞ്ഞു തന്നെ കിടക്കുകയാണെന്നാണ് താരം വ്യക്തമാക്കിയത്. എന്നാൽ സദ്ഗുരു സാമന്തയുടെ മനസ് മാറ്റിയെന്നാണ് പറയുന്നത്.

എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല. എപ്പോഴും വിശദീകരണവുമായി എത്തുന്ന സാമന്തയുടെ മാനേജർ ഈ പുതിയ വാർത്തയിലും ഉടൻ വിശദീകരണവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയായ സാമന്ത തന്‍റെ കരിയറിലെ ഏറ്റവും മികച്ച കാലഘത്തിലൂടെയാണ് താരം കടന്നുപോകുന്നത്. ഇന്ത്യയിലുടനീളം ശ്രദ്ധിക്കപ്പെട്ട സാമന്ത ബോളിവുഡിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ്. നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്.

തെലുങ്ക് താരമായ നാഗചൈതന്യയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. 2017 ൽ വിവാഹിതരായ ഇരുവരും 2021 ആയപ്പോഴേക്കും വിവാഹമോചിതരായത് ആരാധകരെയെല്ലാം ഞെട്ടിച്ചിരുന്നു.

വിവാഹശേഷം രണ്ടു പേരും സിനിമാ തിരക്കുകളിലേക്ക് കടന്നിരുന്നു. സാമന്ത സോഷ്യൽ മീഡിയയിൽ വളരെ സജീവമായി തുടരുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.