കോടിക്കൊന്നും ഒരു വിലയുമില്ല..! പ്രതിഫലം കൂട്ടി സാമന്ത
Monday, July 8, 2019 4:22 PM IST
സാമ​ന്ത അ​ക്കി​നേ​നി ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് അ​ഭി​ന​യ​പ്രാ​ധാ​ന്യ​മു​ള്ള​തും പു​തി​യ ആ​ശ​യ​ങ്ങ​ളു​മു​ള്ള സി​നി​മ​ക​ളാ​ണ്. ഇ​തി​ന്‍റെ കൂ​ടെ പ്ര​തി​ഫ​ല​ത്തി​നും ചെ​റു​ത​ല്ലാ​ത്ത പ്രാ​ധാ​ന്യം താ​ര​സു​ന്ദ​രി കൊ​ടു​ക്കു​ന്നു​മു​ണ്ട്.

സാ​മ​ന്ത​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ഓ ​ബേ​ബി അഞ്ചിനാണ് തിയ​റ്റ​റി​ലെ​ത്തി​യ​ത്. മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സി​നി​മ​യി​ലെ സാമ​ന്ത​യു​ടെ പ്ര​ക​ട​ന​വും ഏ​റെ പ്ര​ശം​സ നേ​ടു​ന്നു. അ​തി​നൊ​പ്പം ചി​ത്ര​ത്തി​ന് വേ​ണ്ടി സാ​മന്ത ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​ഫ​ല​വും വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടു​ക​യാ​ണ്.

അ​ഡ്വാ​ൻ​സ് തു​ക വാ​ങ്ങി​യാ​ണ​ത്രേ സാ​മ​ന്ത സി​നി​മ ക​രാ​ർ ചെ​യ്ത​ത്. ബാ​ക്കി​തു​ക സി​നി​മ​യ്ക്ക് ല​ഭി​ക്കു​ന്ന ലാ​ഭ​ത്തി​ന​നു​സ​രി​ച്ചാ​ണ​തത്രേ തീ​രു​മാ​നി​ക്കു​ന്ന​ത്. ഷെ​യ​റും, സാ​റ്റ​ലൈ​റ്റ് തു​ക​യും തി​യ​റ്റ​ർ ക​ല​ക്‌ഷനു​മൊ​ക്കെ തീ​രു​മാ​നി​ച്ച​തി​ന് ശേ​ഷം ര​ണ്ടു കോ​ടി​യി​ൽ കു​റ​യാ​ത്ത തു​ക സാമന്ത​യ്ക്ക് കി​ട്ടു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ.

സാമ​ന്ത​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ഫ​ല​മാ​ണി​ത്. പ​തി​നെ​ട്ട് കോ​ടി രൂ​പ​യ്ക്കാ​ണ് ഓ ​ബേബി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​റു കോ​ടി​യോ​ളം ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ​ക്കും പ്ര​തി​ഫ​ലം കൊ​ടു​ക്കാ​ൻ മാ​ത്ര​മേ തി​ക​ഞ്ഞു​ള്ളൂ എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.