സ​ലിം​കു​മാ​റി​നെ മ​ന​സി​ൽ ക​ണ്ടെ​ഴു​തി​യ വേ​ഷം; പ​ക്ഷേ, പ​ക​ര​മെ​ത്തി​യ​ത് പാ​ഷാ​ണം ഷാ​ജി
Thursday, September 23, 2021 5:06 PM IST
പൃ​ഥ്വി​രാ​ജ്, ജ​യ​സൂ​ര്യ, ഇ​ന്ദ്ര​ജി​ത്ത് എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി നാ​ദി​ര്‍​ഷ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​മാ​ണ് അ​മ​ര്‍ അ​ക്ബ​ര്‍ അ​ന്തോ​ണി. വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ - ബി​ബി​ന്‍ ജോ​ര്‍​ജ് ടീം ​ആ​ദ്യ​മാ​യി തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​തും അ​മ​ര്‍ അ​ക്ബ​ര്‍ അ​ന്തോ​ണി​ക്കു വേ​ണ്ടി​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​തു​വ​രെ പു​റ​ത്ത് പ​റ​യാ​തി​രു​ന്ന സി​നി​മ​യെ കു​റി​ച്ചു​ള്ള പ്ര​ധാ​ന വി​വ​രം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍.

സി​നി​മ​യ്ക്കു​ള്ള തി​ര​ക്ക​ഥ എ​ഴു​തി തു​ട​ങ്ങു​ന്പോ​ഴേ ന​ട​ന്‍ സ​ലിം കു​മാ​റി​നു​ള്ള വേ​ഷം മ​ന​സി​ല്‍ ക​രു​തി​യി​രു​ന്ന​താ​ണ് എ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു. സാ​ജു ന​വോ​ദ​യ അ​വ​ത​രി​പ്പി​ച്ച റെ​ജി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു സ​ലിം കു​മാ​റി​നാ​യി ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​ന് വ​രാ​ന്‍ ക​ഴി​ഞ്ഞി​ല്ല എ​ന്ന് വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു.

ആ​ദ്യ​മാ​യി തി​ര​ക്ക​ഥ​യെ​ഴു​തി​യ സി​നി​മ അ​മ​ര്‍ അ​ക്ബ​ര്‍ അ​ന്തോ​ണി​യി​ല്‍ സ​ലീ​മേ​ട്ട​ന് ന​ല്ലൊ​രു വേ​ഷം എ​ഴു​തി​യി​രു​ന്നു. അ​ന്ന് പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ വെ​ച്ച്‌ ചെ​യ്യാ​ന്‍ പ​റ്റാ​താ​വു​ക​യാ​യി​രു​ന്നു. ആ ​വേ​ഷ​മാ​ണ് പി​ന്നീ​ട് സാ​ജു ന​വോ​ദ​യ ചെ​യ്ത ദു​ര​ന്തം പ​റ​യു​ന്ന ക​ഥാ​പാ​ത്രം. ഇ​ക്കാ​ര്യം ഇ​തു​വ​രെ പു​റ​ത്തു​പ​റ​ഞ്ഞി​ട്ടി​ല്ല.

ര​ണ്ടാ​മ​ത്തെ തി​ര​ക്ക​ഥ എ​ഴു​തി​യ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യൊ​ക്കെ ശ​രി​യാ​യി. അ​താ​ണ് ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​നി​ല്‍ ചെ​യ്ത​ത്. യ​മ​ണ്ട​ന്‍ പ്രേ​മ​ക​ഥ​യി​ലും ന​ല്ലൊ​രു വേ​ഷ​മാ​യി​രു​ന്നു. പു​തു​താ​യി എ​ഴു​തി​യ തി​ര​ക്ക​ഥ​യി​ലും ഉ​ഗ്ര​ന്‍ വേ​ഷ​മാ​ണ് സ​ലീ​മേ​ട്ട​നെ​ന്നും വി​ഷ്ണു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.