ഗുണ്ട ജയനായി ടൈറ്റിൽ റോളിൽ സൈജു കുറുപ്പ്
Monday, July 8, 2019 4:07 PM IST
അ​രു​ൺ വൈ​ഗ സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​പ​ചാ​ര​പൂ​ർ​വം "ഗു​ണ്ട ജ​യ​ൻ' എ​ന്ന ചി​ത്ര​ത്തി​ൽ സൈ​ജു കു​റു​പ്പ് ഗു​ണ്ട ജ​യ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു. കോ​മ​ഡി​ക്ക് പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​ണി​ത്. ആ​ദ്യ​മാ​യാ​ണ് സൈ​ജു കു​റു​പ്പ് ടൈ​റ്റി​ൽ റോ​ളി​ൽ എ​ത്തു​ന്ന​ത്.

ഷെ​ബാ​ബ് ആ​നി​ക്കാ​ടാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​ജു വി​ൽ​സ​ൺ, ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു. ചി​ത്ര​ത്തി​ലെ നാ​യി​ക​യെ ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ചേ​ർ​ത്ത​ല​യി​ൽ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും.

ന​വാ​ഗ​ത​നാ​യ ജോ​ൺ മ​ന്ത്രി​ക്ക​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ജ​ന​മൈ​ത്രി​യാ​ണ് സൈ​ജു​വി​ന്‍റേ​താ​യി റി​ലീ​സ് ചെ​യ്യാ​നു​ള്ള ചി​ത്രം. വി​ജ​യ് ബാ​ബു​വാ​ണ് ജ​ന​മൈ​ത്രി നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.