വീ​ണ്ടും ക​മ​ന്‍റി​ട്ട് അ​വ​ഹേ​ള​നം; സ്ക്രീ​ൻ​ഷോ​ട്ടു​മാ​യി വീ​ണ്ടും സാ​ധി​ക
Saturday, November 14, 2020 6:09 PM IST
ഫേ​സ്ബു​ക്കി​ൽ അ​ശ്ലീ​ല സ​ന്ദേ​ശ​മ​യ​ച്ച വ്യ​ക്തി​ക്കെ​തി​രേ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ൽ. കി​ഷോ​ർ വ​ർ​മ എ​ന്ന പേ​രി​ലു​ള്ള ഐ​ഡി​യി​ൽ നി​ന്നാ​ണ് സ​ന്ദേ​ശം വ​ന്ന​ത്. ഇ​യാ​ള്‍ അ​യ​ച്ച മെ​സേ​ജി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടും വി​വ​ര​ങ്ങ​ളും സ​ഹി​ത​മാ​ണ് താ​രം ഫേ​സ്ബു​ക്കി​ൽ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച​ത്.

ന​ടി എ​ന്ന​തി​ന​പ്പു​റം ന​ല്ലൊ​രു മോ​ഡ​ല്‍ കൂ​ടെ​യാ​യ സാ​ധി​ക സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളോ​ട് അ​പ്പ​പ്പോ​ള്‍ ത​ന്നെ പ്ര​തി​ക​രി​ക്കാ​റു​ണ്ട്. മോ​ശം ക​മ​ന്‍റു​ക​ള്‍​ക്കും മോ​ര്‍​ഫിം​ഗ് ചി​ത്ര​ങ്ങ​ള്‍​ക്കു​മെ​തി​രെ​യെ​ല്ലാം ന​ടി പ്ര​തി​ക​രി​ച്ച രീ​തി ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ വീ​ണ്ടും അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച ആ​ള്‍​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സാ​ധി​ക.

പ​ണം എ​ത്ര വേ​ണ​മെ​ങ്കി​ലും ത​രാം സ​ഹ​ക​രി​ക്കു​മോ എ​ന്ന് ചോ​ദി​ച്ച ആ​ളു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ന്‍റെ ലി​ങ്കും, അ​യ​ച്ച സ​ന്ദേ​ശ​വും സ്‌​ക്രീ​ന്‍ ഷോ​ർ​ട്ടെ​ടു​ത്തു ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് സാ​ധി​ക പ്ര​തി​ക​രി​ച്ച​ത്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് അ​യാ​ള്‍​ക്കൊ​പ്പം പോ​വാം, ഭാ​ര്യ​യി​ല്‍ സം​തൃ​പ്ത​ന​ല്ല എ​ന്ന് തോ​ന്നു​ന്നു എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് സാ​ധി​ക സ്‌​ക്രീ​ന്‍ ഷോ​ർ​ട്ടു​ക​ൾ പ​ങ്കു​വ​ച്ച​ത്.

അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ സാ​ധി​ക​യെ പി​ന്തു​ണ​ച്ചു വി​മ​ര്‍​ശി​ച്ചും പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റു​ക​ള്‍ വ​രു​ന്നു​ണ്ട്. ഇ​ത്ത​രം സ​ന്ദേ​ശം അ​യ​യ്ക്കു​ന്ന​വ​ര്‍ സ​മൂ​ഹ​ത്തി​ന് ശാ​പ​മാ​ണെ​ന്നും, കേ​സ് കൊ​ടു​ക്ക​ണ​മെ​ന്നും പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ പ​റ​യു​ന്നു. അ​തേ സ​മ​യം വി​ഷ​യ​ത്തോ​ട് പ്ര​തി​ക​രി​ച്ച് ന​ടി പോ​സ്റ്റ് ചെ​യ്ത വാ​ച​ക​ങ്ങ​ള്‍ ചി​ല​ർ​ക്ക് അ​ത്ര​യ്ക്ക് പി​ടി​ച്ചി​ല്ല. ത​നി​ക്ക് താ​ത്പ​ര്യ​മി​ല്ല, താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് പോ​കാം' എ​ന്ന ക്യാ​പ്ഷ​ന്‍ സ്ത്രീ ​സ​മൂ​ഹ​ത്തെ അ​പ​മാ​നി​ക്കും വി​ധ​മാ​ണെ​ന്ന് ചി​ല​ര്‍ ക​മ​ന്‍റി​ട്ടു.

കി​ഷോ​ര്‍ വ​ര്‍​മ എ​ന്നാ​ണ് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച ആ​ളു​ടെ പേ​ര്. കൊ​ച്ചി സ്വ​ദേ​ശി​യാ​യ ഇ​യാ​ള്‍ സി​നി​മ​യി​ല്‍ സ​ഹ സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നാ​ണ് പ്രൊ​ഫൈ​ല്‍ വി​വ​രം. എ​ന്നാ​ല്‍ പ്രൊ​ഫൈ​ല്‍ ചി​ത്രം കൊ​ടു​ത്തി​ട്ടി​ല്ല. എ​ന്ത് ത​ന്നെ​യാ​യാ​ലും സാ​ധി​ക ഫേ​സ്ബു​ക്ക് ലി​ങ്ക് പ​ങ്കു​വ​ച്ച​തോ​ടെ കി​ഷോ​ര്‍ പേ​ജ് ഡി​ലീ​റ്റ് ചെ​യ്ത് സ്ഥ​ലം വി​ട്ടു.

നേ​ര​ത്തെ ത​ന്‍റെ ഫോ​ട്ടോ​ക​ള്‍ ക്രോ​പ്പ് ചെ​യ്ത്, ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ അ​യ​ച്ചു ത​ന്ന യു​വാ​വി​നെ​തി​രേ​യും ന​ടി പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തു​പോ​ലു​ള്ള വ​ര്‍​ഗ​ങ്ങ​ള്‍ ആ​ണി​ന് ശാ​പ​മാ​ണെ​ന്നും പെ​ണ്ണ് എ​ന്ന വാ​ക്കി​ന് കാ​മം എ​ന്ന അ​ര്‍​ഥം മാ​ത്രം കാ​ണു​ന്ന​വ​ര്‍ പാ​ഴ് ജ​ന്മ​ങ്ങ​ളാ​ണെ​ന്നു​മാ​ണ് അ​ന്ന് സാ​ധി​ക ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.