പേടിച്ചാൽ റിമി ടോമി കടിക്കും
Thursday, January 23, 2020 10:32 AM IST
പേ​ടി​ച്ചാ​ൽ ആ​രെ​ങ്കി​ലും ക​ടി​ക്കു​മോ... റി​മി ടോ​മി​യോ​ടാ​ണ് ഈ ​ചോ​ദ്യ​മെ​ങ്കി​ൽ അ​തെ എ​ന്നാ​വും ഉ​ത്ത​രം കി​ട്ടു​ക. അ​ടു​ത്തി​ടെ ഒ​രു ചാ​ന​ൽ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​വി​ധാ​യി​ക ഗീ​തു മോ​ഹ​ൻ​ദാ​സു​മാ​യു​ള്ള ഒ​രു ര​സ​ക​ര​മാ​യ സം​ഭ​വം റി​മി പ​റ​ഞ്ഞ​ത്.

ഒ​രി​ക്ക​ല്‍ ഫ്‌​ളൈ​റ്റ് യാ​ത്ര​യ്ക്കി​ടെ പേ​ടി​ച്ച് ക​ര​ഞ്ഞ് ഗീ​തു മോ​ഹ​ന്‍​ദാ​സിന്‍റെ കൈയി​ല്‍ ക​ടി​ച്ചി​ട്ടു​ണ്ട്. അ​ന്ന് കൊ​ച്ചി​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ ഫ്‌​ളൈ​റ്റി​ല്‍ അ​ങ്ങ​നെ കു​ലു​ക്കം ഉ​ണ്ടാ​വാ​റി​ല്ല. അ​ന്ന് പ​ക്ഷേ പ​തി​വി​ല്ലാ​ത്ത കു​ലു​ക്കം. ഞാ​ന്‍ ശ​രി​ക്കും പേ​ടി​ച്ചു. ക​ര​ഞ്ഞ് പ്രാ​ര്‍​ഥി​ച്ചു​കൊ​ണ്ടി​രു​ന്നു.

ഫ്‌​ളൈ​റ്റ് ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞ​പ്പോ​ള്‍ ഗീ​തു എ​ന്നെ വി​ളി​ച്ച് ക​യ്യി​ലെ പാ​ട് കാ​ണി​ച്ചു. ഇ​തെ​ന്താ​ണെ​ന്ന് അ​റി​യാ​മോ എ​ന്ന് ചോ​ദി​ച്ചു, എ​നി​ക്കൊ​ന്നും മ​ന​സി​ലാ​യി​ല്ല. ഞാ​ന്‍ പേ​ടി​ച്ച് നി​ല​വി​ളി​ച്ച സ​മ​യ​ത്ത് ക​ടി​ച്ച​താ​ണെ​ന്ന് ഗീ​തു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.