"എ​ത്ര കോ​ടി ത​ന്നാ​ലും ആ പ​ര​സ്യം ചെ​യ്യി​ല്ല'
Sunday, September 27, 2020 7:18 PM IST
ന​ടി, പി​ന്ന​ണി​ഗാ​യി​ക, ന​ർ​ത്ത​കി എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് ര​മ്യ ന​ന്പീ​ശ​ൻ. സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് പ്രാധാ​ന്യം ന​ൽ​കി ര​മ്യ ഒ​രു​ക്കി​യ അ​ണ്‍​ഹൈ​ഡ് എ​ന്ന ഹ്ര​സ്യ​ചി​ത്ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. ഇ​പ്പോ​ൾ ഈ ​ഹ്ര​സ്വചി​ത്ര​ത്തെ കു​റി​ച്ചും ത​ന്‍റെ നി​ല​പാ​ടു​ക​ളെ കു​റി​ച്ചും തു​റ​ന്നു പ​റ​യു​ക​യാ​ണ് ര​മ്യ.

നോ ​എ​ന്ന വാ​ക്കി​ന് ഒ​രു അ​ർ​ഥ​മേ​യു​ള്ളു. നോ. ​പെ​ണ്‍​കു​ട്ടി​ക​ൾ ആ​ദ്യം പ​ഠി​ക്കേ​ണ്ട​തും അ​ത് ത​ന്നെ​യാ​ണ്. എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും പ​റ​യു​ന്ന കാ​ര്യ​മാ​ണ് നോ ​പ​റ​യേ​ണ്ടി​ട​ത്ത് നോ ​പ​റ​യ​ണം എ​ന്ന​ത്. സി​നി​മ​യി​ലാ​ണെ​ങ്കി​ലും ജീ​വി​ത​ത്തി​ലാ​ണെ​ങ്കി​ലും ഞാ​ൻ അ​ങ്ങ​നെ​യൊ​രു കാ​ര്യം ഫോ​ളോ ചെ​യ്ത് വ​രു​ന്നു.

എ​നി​ക്ക് സി​നി​മ​യി​ല്ലെ​ങ്കി​ലും പ​ഠി​ച്ച ഡി​ഗ്രി​യു​ണ്ട്. ന​മ്മ​ൾ പ്ര​തി​ക​രി​ക്കു​ന്പോ​ൾ പ​ല​ർ​ക്കും നീ​ര​സം ഉ​ണ്ടാ​കും. എ​ത്ര കോ​ടി ത​ന്നാ​ലും ഫെ​യ​ർ​നെ​സ് ക്രീ​മി​ന്‍റെ പ​ര​സ്യം ചെ​യ്യി​ല്ല. പ​ത്ത് വ​ർ​ഷം മു​ൻ​പ് ചി​ന്തി​ച്ച​ത് പോ​ലെ​യ​ല്ല ഞാ​ൻ ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്ന​ത്.

പ​ണ്ടൊ​ക്കെ വെ​ളു​പ്പാ​ണ് സൗ​ന്ദ​ര്യ​മെ​ന്ന് വി​ചാ​രി​ച്ച സ​മ​യ​മു​ണ്ടാ​യി​രു​ന്നു. നേ​ര​ത്തെ ഫെ​യ​ർ​നെ​സ് ക്രീ​മി​ന്‍റെ പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ ഇ​നി എ​ത്ര കോ​ടി ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​ലും ഞാ​ൻ അ​ത് ചെ​യ്യി​ല്ല. അ​ത് ഒ​രു ത​ര​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഈ​ഗോ വ​ള​ർ​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ​ര​സ്യ​മാ​ണ്.

വ​ള​രെ പെ​ട്ടെ​ന്നാ​ണ് എ​നി​ക്ക് അ​ണ്‍​ഹൈ​ഡി​ന്‍റെ തീം ​മ​ന​സി​ലേ​ക്ക് വ​ന്ന​ത്. അ​പ്പോ​ൾ ത​ന്നെ ഇ​ത് ചെ​യ്യ​ണ​മെ​ന്ന് തോ​ന്നി. വെ​റും ര​ണ്ട് ദി​വ​സം കൊ​ണ്ട് ചെ​യ്ത് തീ​ർ​ത്ത ഷോ​ർ​ട്ട് ഫി​ലി​മാ​ണ് അ​ത്.

സ്കൂ​ൾ ടൈം ​മു​ത​ലേ പെ​ണ്‍​കു​ട്ടി​യാ​ണെ​ന്നും അ​ങ്ങ​നെ ചെ​യ്യ​രു​തെ​ന്നും, ഇ​ങ്ങ​നെ ചെ​യ്യ​രു​തെ​ന്നും പൊ​തു​വേ പ​റ​ഞ്ഞ് കേ​ട്ടി​ട്ടു​ണ്ട്. ഒ​രു റേ​പ്പ് കേ​സ് ഉ​ണ്ടാ​യാ​ൽ ആ ​കു​ട്ടി എ​ന്തി​ന് അ​സ​മ​യ​ത്ത് അ​വി​ടെ പോ​യെ​ന്നു​ള്ള ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും കൂ​ടു​ത​ൽ കേ​ൾ​ക്കു​ക- ര​മ്യ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.