മ​ഞ്ജു​വി​ന്‍റെ ആ ​വേ​ഷം തെ​ലു​ങ്കി​ൽ ചെ​യ്യു​ന്ന​ത് പ്രി​യാ​മ​ണി
Monday, January 11, 2021 12:29 PM IST
മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍ സം​വി​ധാ​നം ചെ​യ്ത ബ്ലോ​ക്ക് ബ​സ്റ്റ​ര്‍ ചി​ത്രം ലു​സി​ഫ​ര്‍ തെ​ലു​ങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്പോ​ൾ, മോ​ഹ​ന്‍​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് തെ​ലു​ങ്കു സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ചി​ര​ഞ്ജീ​വി​യാ​ണെ​ന്ന് നേ​ര​ത്തെ വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു.

എ​ന്നാ​ല്‍ ചി​ത്ര​ത്തി​ല്‍ മ​ഞ്ജു വാ​ര്യ​ര്‍ ചെ​യ്ത ക​ഥാ​പാ​ത്രം ആ​രാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ല്‍ പ്രി​യാ​മ​ണി ഈ ​വേ​ഷം ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. മോ​ഹ​ന്‍​രാ​ജ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സ​ത്യ​ദേ​വ് സി​നി​മ​യി​ല്‍ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തും.

അ​തേ​സ​മ​യം, ധ​നു​ഷ് -മ​ഞ്ജു ജോ​ഡി​ക​ളു​ടെ സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്രം അ​സു​ര​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്ക് നാ​ര​പ്പ​യി​ല്‍ വെ​ങ്ക​ടേ​ഷ് ദ​ഗു​ബാ​ടി​യോ​ടൊ​പ്പം പ്രി​യാ​മ​ണി​യാ​ണ് നാ​യി​ക. വെ​ട്രി​മാ​ര​നാ​യി​രു​ന്നു ത​മി​ഴി​ല്‍ അ​സു​ര​ന്‍ സം​വി​ധാ​നം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.