സ്ഥാ​പ​ന​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി; പൃ​ഥ്വി​രാ​ജ് മാ​പ്പ് പ​റ​ഞ്ഞു
Friday, January 24, 2020 10:02 AM IST
ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്ന സി​നി​മ​യി​ൽ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തെ അ​ധി​ക്ഷേ​പി​ച്ചു എ​ന്ന പ​രാ​തി​യി​ൽ ന​ട​ൻ പൃ​ഥ്വി​രാ​ജ് കോ​ട​തി​യി​ൽ മാ​പ്പ് പ​റ​ഞ്ഞു. സ്ഥാ​പ​ന​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന് കാ​ട്ടി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി മു​ൻ​പാ​കെ​യാ​ണ് പൃ​ഥ്വി​രാ​ജ് മാ​പ്പ് പ​റ​ഞ്ഞ​ത്. ഈ ​പ​രാ​മ​ർ​ശം സി​നി​മ​യി​ൽ നി​ന്നും നീ​ക്കു​ക​യും ചെ​യ്തെ​ന്ന് പൃ​ഥ്വി പ​റ​ഞ്ഞു.

സി​നി​മ​യി​ൽ പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ച്ച ഹ​രീ​ന്ദ്ര​ൻ എ​ന്ന ക​ഥാ​പാ​ത്രം, ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ക്കു​ന്ന തി​ര​ക്ക​ഥ വാ​യി​ച്ച് ഇ​ത് പ​റ​ഞ്ഞ് താ​ൻ അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് പ​റ​യു​ന്ന രം​ഗ​മു​ണ്ട്. ഇ​തെ തു​ട​ർ​ന്നാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ അ​ധി​കൃ​ത​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജീ​ൻ പോ​ൾ ലാ​ൽ സം​വി​ധാ​നം ചെ​യ്ത സി​നി​മ നി​ർ​മി​ച്ച​ത് പൃ​ഥ്വി​രാ​ജ്, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.