ബ്ര​ദേ​ഴ്സ് ഡേ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
Tuesday, July 16, 2019 11:00 AM IST
ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ദേ​ഴ്സ് ഡേ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. സി​നി​മ​യി​ലെ നാ​യ​ക​ൻ പൃ​ഥ്വി​രാ​ജാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

കോ​മ​ഡി ആ​ക്ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​ർ ഗ​ണ​ത്തി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ റോ​ണി എ​ന്നു പേ​രു​ള്ള കാ​റ്റ​റിം​ഗ് തൊ​ഴി​ലാ​ളി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഐ​ശ്വ​ര്യ ല​ക്ഷ്മി, പ്ര‍‍യാഗ മാർട്ടിൻ, മി​യ, ഐ​മ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ.

ത​മി​ഴ് ന​ട​ൻ പ്ര​സ​ന്ന, വി​ജ​യ​രാ​ഘ​വ​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ലാ​ൽ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഓ​ണം റി​ലീ​സാ​യി ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.