ആ ​സി​നി​മ​യു​ടെ ക്ലൈ​മാ​ക്സ് തി​രു​ത്തി​യി​ല്ല
Wednesday, January 20, 2021 4:57 PM IST
ഫാ​സി​ൽ എ​ന്ന സം​വി​ധാ​യ​ക​ന്‍റെ എ​ക്കാ​ല​ത്തെ​യും സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് നോ​ക്കെ​ത്താ ദൂ​ര​ത്ത് ക​ണ്ണും ന​ട്ട് എ​ന്ന സി​നി​മ. ആ ​സി​നി​മ​യു​ടെ അ​വ​സാ​ന രം​ഗം ഏ​തൊ​രു പ്രേ​ക്ഷ​ക​ന്‍റെ​യും മ​ന​സി​ൽ ഒ​രു നോ​വാ​യി ഇ​ന്നും നി​ല​നി​ൽ​ക്കു​ന്നു.

അ​ങ്ങ​നെ​യൊ​രു അ​വ​സാ​ന ഭാ​ഗം ഇ​ന്നും പ്രേ​ക്ഷ​ക​ന്‍റെ മ​ന​സി​ൽ നി​ല​കൊ​ള്ളു​ന്നു​വെ​ങ്കി​ൽ അ​തി​ന്‍റെ ക്ലൈ​മാ​ക്സ് അ​ന്ന് പ​ല​രും പ​റ​ഞ്ഞ പോ​ലെ ഞാ​ൻ തി​രു​ത്താ​തി​രു​ന്ന​തി​ന്‍റെ ഫ​ല​മാ​ണെ​ന്നു ഫാ​സി​ൽ. ഒ​രു മാ​ഗ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സം​വി​ധാ​യ​ക​ൻ ഫാ​സി​ൽ ഇ​തു തു​റ​ന്നു​പ​റ​ഞ്ഞ​ത്.

1985-ഫെ​ബ്രു​വ​രി​യി​ലാ​ണ് ചി​ത്രം റി​ലീ​സാ​യ​ത്. ഇ​ത്ര​യും പേ​ർ കാ​ത്തി​രി​ക്കു​ന്പോ​ൾ ഗേ​ളി തി​രി​ച്ചു വ​രു​മ​ല്ലോ എ​ന്ന​താ​ണ​ല്ലോ കാ​വ്യ​നീ​തി. റി​ലീ​സി​ന് മു​ന്പ് സി​നി​മ​യു​ടെ ക്ലൈ​മാ​ക്സ് എ​ന്നെ വ​ള​രെ​യേ​റെ പേ​ടി​പ്പി​ച്ചി​രു​ന്നു. ഓ​പ്പ​റേ​ഷ​ൻ സ​ക്സ​സ് എ​ന്ന ഒ​രു വാ​ക്ക് എ​ങ്കി​ലും വേ​ണ്ട​താ​ണ്.

എ​ന്തെ​ങ്കി​ലും കൂ​ടി ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്ന് വി​ത​ര​ണ​ക്കാ​ർ ഉ​ൾ​പ്പ​ടെ പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷെ ആ ​കോ​ളിം​ഗ് ബെ​ൽ തി​രി​ച്ചു വ​യ്ക്കു​ന്ന​തി​ൽ സി​നി​മ അ​വ​സാ​നി​ക്കു​ന്ന​ത് ഒ​രു ക​വി​ത പോ​ലെ എ​നി​ക്ക് തോ​ന്നി. അ​വ​ർ കാ​ത്തി​രു​ന്നു അ​വ​ൾ എ​ന്നെ​ങ്കി​ലും വ​രു​മെ​ന്ന് എ​ന്നാ​ണ് ഒ​ടു​വി​ൽ എ​ഴു​തി കാ​ണി​ച്ച​ത്.

ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്പോ​ൾ അ​താ​യി​രു​ന്നു ആ ​സി​നി​മ​യു​ടെ സൗ​ന്ദ​ര്യം. പ​ക​രം ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റും, കു​റ​ച്ചു മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം മും​ബൈ എ​ന്നു​മൊ​ക്കെ എ​ഴു​തി കാ​ണി​ച്ചി​രു​ന്നേ​ൽ എ​ല്ലാ സൗ​ന്ദ​ര്യ​വും പോ​യേ​നെ - ഫാ​സി​ൽ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.