"ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ സെ​ല്‍​ഫി ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും'
Thursday, June 10, 2021 4:53 PM IST
ഒ​രു​പി​ടി ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് നി​ഖി​ല വി​മ​ൽ. ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി മ​ല​യാ​ള​ത്തി​ലെ​ത്തി​യ നി​ഖി​ല​യു​ടേ​താ​യി പു​റ​ത്തു​വ​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ദി ​പ്രീ​സ്റ്റ് ആ​ണ്.

ഇ​പ്പോ​ഴി​താ, ആ​രാ​ധ​ക​ർ​ക്കൊ​പ്പം ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​ന്ന​ത് കു​ഴ​പ്പ​മി​ല്ലെ​ങ്കി​ലും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ സെ​ൽ​ഫി ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്ന് തു​റ​ന്നു​പ​റ​യു​ക​യാ​ണ് നി​ഖി​ല. വ​ലി​യൊ​രു ആ​ള്‍​ക്കൂ​ട്ട​ത്തി​നു മു​ന്നി​ല്‍ വെ​ച്ച് സെ​ല്‍​ഫി എ​ടു​ക്കു​ക എ​ന്ന​ത് ത​ന്നെ സം​ബ​ന്ധി​ച്ച് വ​ലി​യ പാ​ടാ​ണെ​ന്നും അ​ങ്ങ​നെ ചെ​യ്യു​മ്പോ​ള്‍ ന​മു​ക്ക് കു​റേ ടൈം ​അ​വി​ടെ ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​മെ​ന്നും ന​ടി പ​റ​യു​ന്നു.

"ന​മ്മ​ളെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് മു​ന്നി​ല്‍ ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​ക എ​ന്ന​ത് വ​ലി​യ തെ​റ്റ​ല്ല. ന​മു​ക്ക് ഒ​പ്പം നി​ന്ന് അ​വ​ര്‍ ഫോ​ട്ടോ എ​ടു​ക്കു​ന്ന​ത് ന​ടി​യെ​ന്ന നി​ല​യി​ല്‍ ന​മ്മ​ളോ​ട് അ​ത്ര​യും ഇ​ഷ്ട​മു​ള്ള​ത് കൊ​ണ്ടാ​കും. അ​തി​നെ മാ​നി​ക്കു​ന്നു. പ​ക്ഷേ ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ സെ​ല്‍​ഫി ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും.'- നി​ഖി​ല കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

അ​ത് പോ​ലെ സി​നി​മ​യി​ല്‍ നി​ന്നു കി​ട്ടു​ന്ന പ്ര​തി​ഫ​ല​മാ​ണ് ത​നി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ത്മ​സം​തൃ​പ്തി ന​ല്‍​കു​ന്ന​തെ​ന്നും ന​ടി പ​റ​യു​ന്നു. ഒ​രു ഷോ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ പോ​കു​മ്പോ​ള്‍ കി​ട്ടു​ന്ന പ്ര​തി​ഫ​ല​മോ, സ്റ്റേ​ജ് ഷോ​യി​ല്‍ നി​ന്ന് കി​ട്ടു​ന്ന പ്ര​തി​ഫ​ല​മോ ത​നി​ക്ക് വ​ലി​യൊ​രു സം​തൃ​പ്തി ത​രി​ല്ലെ​ന്നും നി​ഖി​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.