തെ​ലു​ങ്ക് ലൂ​സി​ഫ​റി​ൽ ന​യ​ൻ​താ​ര
Thursday, January 21, 2021 3:02 PM IST
വ​ൻ വി​ജ​യം കൈ​വ​രി​ച്ച ചി​ത്ര​മാ​ണ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ന​ട​ൻ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത ലൂ​സി​ഫ​ർ. ചി​ത്ര​ത്തി​ന്‍റെ തെ​ലു​ങ്ക് റി​മേ​ക്ക് മെ​ഗാ​സ്റ്റാ​ർ ചി​ര​ഞ്ജീ​വി സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ലൂ​സി​ഫ​റി​ന്‍റെ തെ​ലു​ങ്ക് പ​തി​പ്പും കാ​ണാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ.

പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ സു​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ചി​ര​ഞ്ജീ​വി​യു​ടെ മ​ക​ൻ രാം​ച​ര​ണ്‍ തേ​ജ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. തെ​ലു​ങ്കി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ റോ​ളി​ൽ ചി​ര​ഞ്ജീ​വി എ​ത്തു​ന്പോ​ൾ മ​ല​യാ​ള​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ മി​ക​വു​റ്റ​താ​ക്കി​യ പ്രി​യ​ദ​ർ​ശി​നി രാം​ദാ​സാ​യി ആ​രെ​ത്തു​മെ​ന്ന് ആ​രാ​ധ​ക​ർ ചോ​ദി​ച്ചി​രു​ന്നു.

ലൂ​സി​ഫ​റി​ന്‍റെ തെ​ലു​ങ്ക് പ​തി​പ്പി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ ന​യ​ൻ​താ​ര​യെ​ത്തു​മെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ക്കാ​ര്യ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ലൂ​സി​ഫ​റി​ൽ മ​ഞ്ജു വാ​ര്യ​ർ അ​വ​ത​രി​പ്പി​ച്ച പ്രി​യ​ദ​ർ​ശി​നി രാം​ദാ​സ് എ​ന്ന വേ​ഷ​ത്തി​ലാ​കും ന​യ​ൻ​സ് എ​ത്തു​ക​യെ​ന്നാ​ണ് സൂ​ച​ന.

മ​ഞ്ജു​വി​ന്‍റെ വേ​ഷം ചെ​യ്യാ​ൻ സു​ഹാ​സി​നി, വി​ജ​യ​ശാ​ന്തി, ജെ​നീ​ലി​യ ഡി​സൂ​സ, ഖു​ശ്ബു, ര​മ്യാ കൃ​ഷ്ണ​ൻ തു​ട​ങ്ങി നി​ര​വ​ധി ന​ടി​മാ​രെ പ​രി​ഗ​ണി​ച്ചി​രു​ന്നു. നേ​ര​ത്തെ തൃ​ഷ​യാ​യി​രി​ക്കും പ്രി​യ​ദ​ർ​ശി​നി രാം​ദാ​സ് ആ​യി എ​ത്തു​ക​യെ​ന്നും ചി​ല റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ഈ ​വേ​ഷം ചെ​യ്യാ​ൻ ന​യ​ൻ​താ​ര​യെ സം​വി​ധാ​യ​ക​ൻ സ​മീ​പി​ച്ച​ത്.

ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ന​യ​ൻ​താ​ര സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തു​വ​രെ പേ​രി​ടാ​ത്ത ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഉടൻ തു​ട​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.